Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
ഒരു രാത്രി ഇരുട്ടിന്റെ മറവിൽ, ആളുകൾ ഉറങ്ങിക്കിടക്കുമ്പോൾ കാരണവർ അവളെ അന്വേഷിച്ചു അവർ താമസിക്കുന്ന വീട്ടിലോട്ട് പോയി...
കാരണവർ വന്ന കാര്യമറിഞ്ഞ മാദ്ധാവ്യയുടെ മാതാപിതാക്കൾ അയാളോട് തന്റെ മകളെയും അവളുടെ കുഞ്ഞിനേയും വെറുതെ വിടാൻ കാലു പിടിച്ചു പറഞ്ഞെങ്കിലും അയാൾ അതിനു ചെവികൊടുത്തില്ല...
അയാൾ മാധവ്യയുടെയും ആ കൈ കുഞ്ഞിന്റെയും മുന്നിൽ വച്ച് അവരേ കൊന്ന് കളഞ്ഞു....
തന്റെ മുന്നിലിട്ട് തന്റെ മാതാപിതാക്കളെ കൊന്ന കാരന്നവരോട് അവൾ തന്റെ മകനെയെങ്കിലും വെറുതെ വിടണേ എന്നു പറഞ്ഞെങ്കിലും അയാൾ അതിനും ചെവി കൊടുത്തില്ല...
അവരേ രണ്ടു പേരെയും കൊല്ലുവാൻ തന്റെ അനുയായികളോട് അയാൾ ആവശ്യപെട്ടു...
എന്നാൽ കൈകുഞ്ഞിനേയും ആ അമ്മയേയും കൊല്ലുവാൻ ആർക്കും തോന്നിയില്ല... ഇത് മനസ്സിലാക്കിയ കാരണവർ അവളേ മുടികുത്തിനു പിടിച്ച് വലിച്ചിഴച്ചുകൊണ്ട് അവളുടെ വീട്ടിലേക്ക് നടന്നു... ശേഷം മാധവ്യയേയും അവളുടെ കുഞ്ഞിനേയും അയാൾ ആ ഓലവീടിനകത്തിട്ട് വാതിലടച്ചു....
ശേഷം ഒരു തീപന്തമെടുത്തു അതിലേക്ക് എറിഞ്ഞു...
ആ ഓല കുടിലിൽ നിന്നുയർന്ന തീക്കനലുകൾ രാത്രിയെ വിഴുങ്ങി.
കൂകുന്ന ശബ്ദം, കുഞ്ഞിന്റെ കരച്ചിൽ, സ്ത്രീയുടെ നിലവിളി എല്ലാം ഒരുമിച്ചു ചേർന്ന് ആകാശം പൂർണ ചന്ദ്രനെ മറച്ചു...
അവിടേ നിന്ന ആളുകൾ മുഴുവൻ ഭയത്തോടെ നോക്കി നിന്നു.
പക്ഷേ ആരും ഒന്നും ചെയ്തില്ല.
കാരണം കാരണവരുടെ തീരുമാനം ചോദ്യം ചെയ്യാൻ ആരും ധൈര്യം കാണിച്ചില്ല
എന്നാൽ തന്റെ മകളുടെ അസുഖം ചികിൽസിച്ചു ബേധമാക്കി വരുന്ന ദ്രുവശിൽപ്പി കാണുന്നത് കത്തിയെരിയുന്ന വീടും അതിൽ നിന്നും കേൾക്കുന്ന തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ശബ്ദമാണ്
അതു കണ്ടതു ധ്രുവശിൽപ്പി തന്റെ കയ്യിലുണ്ടായിരുന്ന മകളേ നിലത്ത്
💬 Comments
View all comments