Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
വച്ച് കാത്തിയെരിയുന്ന വീട്ടിലോട്ട് ഓടി കയറി എന്നാൽ അപ്പോഴേക്കും സമയം ഒരുപാട് വൈകിയിരുന്നു..... മാധ്യവ്യക്കും കുഞ്ഞിനുമൊപ്പം തന്റെ മകനും വെന്തു മരിക്കുന്നത് ചിത്തിരഭാനു യാതൊരു കുറ്റബോധവുമില്ലാതെ നോക്കി നിന്നു...
ഇതിനിടയിലാണ് തന്റെ മകൻ നിലത്ത് വച്ചു പോയ കുഞ്ഞിനെ അയാൾ ശ്രദ്ധിക്കുന്നതും മാധവ്യ പ്രസവിച്ചത് ഇരട്ടകളെയാണ് എന്നും അയാൾ മനസ്സിലാക്കിയത്...
അയാൾ ആ കുഞ്ഞിനെ എടുത്തുകൊണ്ട് കത്തിയെരിയുന്ന വീടിനടുത്തേക്ക് നടന്നു....
എന്നാൽ വിവരമറിഞ്ഞ അമ്മാളു ഓടി പിടിച്ച് വരുകയും അയാളുടെ കയ്യിൽ നിന്നും ആ കുഞ്ഞിനെ വാങ്ങുകയും ഒറ്റൊരുത്തൻ ആ കുഞ്ഞിനെ തൊട്ടുപോകരുത് എന്നും പറയുന്നു.... ആ കുഞ്ഞിനെന്തെങ്കിലും പറ്റിയാൽ താനും ആ കത്തുന്ന ചിതയിൽ ചാടി ചാവും എന്ന് കൂടേ പറഞ്ഞതിനാൽ ചിത്തിരഭാനു ഒന്നും ചെയ്യാനാകാതെ അവിടേ നിന്നും പോവുന്നു......""""""""""""""
ചേച്ചി ഇത്രയും പറഞ്ഞതും ഞങ്ങളേ വീണ്ടും നോക്കി....
അത്രയും കേട്ടു കഴിഞ്ഞിട്ടും ആർക്കും ഒന്നും പറയാനുണ്ടായിരുന്നില്ല... എങ്ങും മൗനം മാത്രം....
എല്ലാവരുടെയും കണ്ണുകളിൽ നനവു പടർന്നിരുന്നു....
ഒടുവിൽ മൗനം പാറു തന്നെ ബേധിച്ചു...
"പക്ഷേ ചേച്ചി, ചേച്ചി പറഞ്ഞ ഈ കഥയിൽ ഉള്ളവരെല്ലാം കുറച്ചു വർഷം മുൻപ് ജീവിച്ചിരുന്നതല്ലേ.... അപ്പോൾ നമ്മുടെ മുത്തശ്ശിപോലും ഉണ്ടായിട്ടില്ലല്ലോ... അപ്പോ പിന്നെന്തിനാ ചേച്ചി രാവിലേ അവരെയൊക്കെ ചീത്ത പറഞ്ഞേ.... "
പാറു അവളുടെ ന്യായമായ സംശയം ചോദിച്ചു....
സത്യം പറഞ്ഞാൽ അപ്പോഴാണ് ഞങ്ങൾ പോലും ആ കാര്യത്തെ പറ്റി ചിന്തിച്ചത്....
ചേച്ചിയുടെ മുഖത്തും ഒരമ്പരപ്പ് ഞാൻ കണ്ടു.... ഇവൾക്ക് ഇത്രേം ഓക്കെ ചിന്താ ശേഷി ഉണ്ടായിരുന്നോ എന്ന് കരുതികാണണം...
ചേച്ചി പാറുവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു......
ശേഷം...
"""""""കഥ
💬 Comments
View all comments