Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
ഇവിടം കൊണ്ട് തീർന്നു എന്നാരാ പറഞ്ഞേ......ഇത് വേലുവിന്റെ അച്ഛൻ അയാളോട് പറഞ്ഞ കഥയാണ്... ഇതിന്റെ ബാക്കി ഇനിയും ഉണ്ട്...
അമ്മാളുവിന്റെയും തപോഭദ്രന്റെയും വിവാഹം ചിത്തിര ഭാനു നടത്തിയെങ്കിലും തന്റെ സഹോദരന്റെ മകളേ അനാഥയാക്കാൻ അമ്മാളു സമ്മതിച്ചില്ല...അമ്മാളു സ്വന്തം മകളേപോലേ 'ദേവി' എന്ന പേരിൽ ആ കുട്ടിയേ വളർത്തി.....അവളേ ഇതിൽ നിന്നും കുറേ പേർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒരാണിന്റെ തന്റേടമുള്ള അമ്മാളു അതിനൊന്നും ചെവി കൊണ്ടില്ല... കാലം കടന്നു പോയി.... അമ്മാളുവിന് ഒരു പെൺ കുഞ്ഞും അതിനു ശേഷം ഒരു ആണ് കുഞ്ഞും ജനിച്ചു..... അവൾ അവർക്ക് അനന്തലക്ഷ്മി,ശ്രീനിവാസൻ എന്നീ പേരുകൾ ഇട്ടു.... അങ്ങനെ അമ്മാളുവിന് ദേവിയേയും കൂട്ടി മക്കൾ മൂന്നായി... കാലത്തിനനുസരിച്ചു ഇവർ മൂന്ന് പേരുംവളർന്നു വലുതായി.... ദേവി തന്റെ അമ്മ മാധവ്യയെപോലെ തന്നെ ഒരു സ്ത്രീ സൗന്ദര്യമായിരുന്നു.... അവൾ അനന്തലക്ഷ്മിയെയും ശ്രീനിവാസനയും സ്വന്തം കൂടപ്പിറപ്പ് പോലെ കണ്ട് വളർത്തി വലുതാക്കി. എന്നാൽ ശ്രീനിവാസനേ അപേക്ഷിച്ചു അനന്തലക്ഷ്മിക്ക് ദേവിയോട് അസൂയയായിരുന്നു..... അവളെക്കാൾ കൂടുതൽ സൗന്ദര്യവും ബുദ്ധിയും പോരാത്തതിന് സ്വന്തം മകളല്ലാഞ്ഞിട്ടും അമ്മക്ക് അവളെയായിരുന്നു പ്രിയം. ഈ കാരണങ്ങളാൽ അനന്തലക്ഷ്മിക്ക് ദേവിയോടുള്ള ദേഷ്യം കൂടി കൂടി വന്നു.....
എന്നാൽ കാര്യങ്ങളെല്ലാം മാറിമറിയുന്നത് അനന്തലക്ഷ്മിക്ക് ഒരു പ്രണയം ഉണ്ടായപ്പോഴാണ്.....
തന്റെ നാട്ടിലേ തന്നെ പ്രമാണികളിൽ ഒരാളായ അയ്യപ്പന്റെ മകൻ മാധവനോട് അനന്തലക്ഷ്മിക്ക് ഒരു ഇഷ്ടം തോന്നുകയും അവളത് അയാളോട് പറയുകയും ചെയ്തു...
എന്നാൽ മാധവനിഷ്ട്ടം ദേവിയേയായിരുന്നു....അവൾക്കും അവനേ ഇഷ്ടമായിരുന്നു
അനന്തലക്ഷ്മിക്ക് ഇതൊരു അടികിട്ടിയത് പോലെയാണ് തോന്നിയത്......
കാര്യമറിഞ്ഞ അമ്മാളു മാധവന്റെ വീട്ടുകാരോടുമായി സംസാരിക്കുകയും അവരുടെ വിവാഹം നിശ്ചയിക്കുകയും ചെയ്തു.... തന്റെ
💬 Comments
View all comments