Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]
സഹോദരപുത്രിയുടെ ജീവിതം കുറച്ചുകൂടെ സുഖമമാക്കാൻ അമ്മാളു ദേവിക്കായി തറവാട്ടിൽ നിന്നും തന്നെ കുറച്ചു മാറി അവൾക്കൊരു വീട് വച്ചു നൽകി......
ഇതുംകൂടെ മനസ്സിലാക്കിയ അനന്തലക്ഷ്മിക്ക് ദേവിയോടുള്ള ദേഷ്യം ഇരട്ടിയായി....
അനന്തലക്ഷ്മി കാര്യം തപോഭദ്രന്റെ മകനായ പരമേശ്വരനോട് അതായത് മായയുടെ മുത്തശ്ശനോട് കാര്യം പറഞ്ഞു.....
ചേച്ചിയുടെ പ്രായമാണെങ്കിലും പരമേശ്വരന് ചെറുപ്പം മുതലേ ദേവിയേ നോട്ടമുണ്ടായിരുന്നു. അത്കൊണ്ട് ഈ കാര്യത്തിന് ഏറ്റവും അനുയോജ്യം പരമേശ്വരൻ ആണെന്ന് അനന്ത ലക്ഷ്മി വിചാരിച്ചു
അവർ രണ്ടു പേരും കൂടേ ദേവിയുടെ വിവാഹം മുടക്കുവാനും തറവാട്ടിൽ നിന്നും പുറത്താക്കാനുമുള്ള ആലോചന തുടങ്ങി.....
അതിനു ഉപയോഗിച്ച ആൾ ആയിരുന്നു ഞങ്ങൾ കാണാൻ പോയ വേലു....
തന്റെ വീട്ടിലെ പണിക്കാരനായ വേലുവിനോട് ഇവരുടെ പദ്ധതികൾ പറഞ്ഞു...
ദേവിയേ ഒന്ന് പേടിപ്പിച്ചിട്ട് വിവാഹത്തിൽ നിന്നും പിന്തിരിയിപ്പിക്കാനും നാട് വിട്ടു പോവാൻ പറയാനുമായിരുന്നു അനന്തലക്ഷ്മി വേലുവിനോട് പറഞ്ഞത്...
ചെയ്തു കഴിഞ്ഞാൽ കിട്ടാൻ പോകുന്ന ഉപകാരങ്ങളെ ഓർത്തു വേലു ഇതിനെല്ലാം കൂടേ നിൽക്കാം എന്ന് സമ്മതിച്ചു..
അതിനായി അവർ അമ്മാളു സ്ഥലത്തില്ലാത്ത ഒരു ദിവസം തെരഞ്ഞെടുത്തു
രാത്രി ക്ഷേത്രത്തിൽ നിന്നും വരുന്ന വഴി വേലു തലയിൽ ചാക്കും കെട്ടി പരമേശ്വരന്റെ കൂട്ടുകാർക്കൊപ്പം ദേവിയുടെ മുന്നിലേക്ക് ചാടി... അനന്ത ലക്ഷ്മിയും പരമേശ്വരനും കുറച്ചു മാറി ഇതെല്ലാം കാണുന്നുണ്ടായിരുന്നു...
മുഖം മറച്ചെങ്കിലും വേലുവിനേ കണ്ട നിമിഷം തന്നെ ദേവിക്ക് വേലുവിനെ മനസ്സിലായി...
അവർ തന്നെ കളിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്ന് കരുതിയ ദേവി അതു മൈൻഡ് ചെയ്യാതെ മുന്നോട്ട് നടക്കാൻ തീരുമാനിച്ചു...
വേലുവിനോ അവന്റെ കൂടേ നിന്നവർക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല...
ദൂരേ നിന്നും
💬 Comments
View all comments