0%

Chapter Title : ജാതകം ചേരുമ്പോൾ 18 [കാവൽക്കാരൻ]

ഇതെല്ലാം കണ്ട അനന്തലക്ഷ്മിക്ക് ദേഷ്യം കൂടി വന്നു...

മറവിൽ നിന്ന അവർ ദേവിയുടെ മുന്നിലായി വന്നു നിന്നു

ദേവി ഈ വിവാഹത്തിൽ നിന്നും പിന്മാറണമെന്നും നാട് വിട്ടു പോവണമെന്നും അനന്തലക്ഷ്മി പറഞ്ഞു...

പക്ഷേ ദേവി ഇതെല്ലാം ചിരിച്ചു തള്ളുകയാണ് ചെയ്തത്....

ദേഷ്യം ഇരട്ടിച്ച അനന്തലക്ഷ്മി ദേവിയുടെ ജനനത്തേയും മാതാപിതാക്കളെയും ചോദ്യം ചെയ്തു... പിഴച്ചു പെറ്റ നിനക്ക് ഞങ്ങളിൽ ഒരാളായി ജീവിക്കുവാൻ യാതൊരു അർഹതയുമില്ല എന്നും ദേവി കാരണം ഇതു വരേ തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം ആവൾ എണ്ണിയെണ്ണി പറഞ്ഞു...

തന്റെ സ്വന്തം ചോരയല്ലെങ്കിലും തന്റെ അനുജത്തിയിൽ നിന്നും അത്തരം വാക്കുകൾ കേട്ട ദേവി ആ നേരം തോന്നിയ ദേഷ്യത്തിൽ അവളേ തല്ലി.....

ശേഷം കരഞ്ഞുകൊണ്ട് അവിടേ നിന്നും നടക്കാൻ ആരംഭിച്ചു...

അത്രയും പേരുടെ മുന്നിൽ വച്ചു തന്നെ തല്ലിയ ദേഷ്യത്തിൽ അനന്തലക്ഷ്മി അവളേ പിറകിൽ നിന്നും തള്ളിയിട്ടു...

ദേവിയുടെ തല അവിടെയുള്ള ഒരു പാറയിൽ ഇടിക്കുകയും തല പൊട്ടി ചോര വരുകയും ചെയ്തു...

തലയിൽനിന്നും ചോര ഒഴുകുന്നത് കണ്ടപ്പോൾ അവിടെ ഉണ്ടായിരുന്നവരിൽ പലരും ഭയത്തോടെ ഞെട്ടി നിന്നുപോയി.

വേലുവും കൂട്ടരും ഓടി അടുത്ത് ചെന്നപ്പോൾ ദേവി ബോധരഹിതയായി കിടക്കുകയായിരുന്നു.

അനന്തലക്ഷ്മി ആ ദൃശ്യം കണ്ടിട്ടും ഒന്നും പറഞ്ഞില്ല.

പക്ഷേ പരമേശ്വരന്‌ കാര്യം വഷളാകുമെന്ന തോന്നി തുടങ്ങി..

പരമേശ്വരൻ അവളേ എടുത്തു കൊണ്ടു പോയി അമ്മാളു അവൾക്കായി നിർമിച്ച വീട്ടിൽ തന്നെ കൊണ്ടുപോയി ഇടാൻ വേലുവിനോട് പറഞ്ഞു...

അങ്ങനെ എല്ലാവരും ദേവിയേ അവളുടെ വീട്ടിൽ തന്നെ കൊണ്ടുപോയി ഇട്ടു...

വേലു വൈദ്യരെ കാണിക്കാം എന്ന് പറഞ്ഞെങ്കിലും അനന്തലക്ഷ്മി അതിനു

💬 Comments

View all comments