Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]
ഒന്നും പറയാനും ചെയ്യാനും പോയില്ല... ഇനിപ്പോ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് വിചാരിച്ചാൽ പോലും ഈ അവസ്ഥയിൽ പറ്റില്ലാലോ...
കുറച്ചു നേരം കഴിഞ്ഞതും വാതിലും തള്ളി തുറന്ന് കാർത്തു ചേച്ചി അകത്ത് കയറി... കൂടേ കുറച്ചു മൊഞ്ചത്തി ഡോക്ടർമാരും...
ചേച്ചിയേ കണ്ടപ്പോൾ എന്റെ കണ്ണു നിറഞ്ഞു... പക്ഷേ അത് സങ്കടം കൊണ്ടായിരുന്നില്ല...
ചേച്ചി എന്റെ അടുത്തേക്ക് വന്നു...
മുറിയിലേക്ക് വന്ന സ്പീഡ് ഉണ്ടായിരുന്നില്ലെങ്കിലും... കണ്ണിൽ നിന്നും കണ്ണു നീർ പൊഴിയുന്നുണ്ടായിരുന്നു...
എല്ലാവരും എന്നേ അത്ഭുതത്തോടേ നോക്കുന്നുണ്ടെങ്കിലും... അതിനേക്കാൾ അത്ഭുതം ചേച്ചി കരയുന്നത് കണ്ടിട്ടായിരുന്നു...
ചേച്ചി ഒരക്ഷരം പോലും പറയാതെ നേരേ വന്നെന്നെ കെട്ടി പിടിച്ചു....
ഒന്ന് ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നെങ്കിലും കൈ പൂർണമായും അനങ്ങുന്നുണ്ടായിരുന്നില്ല....
ചേച്ചി കരയാൻ ഉള്ളതൊക്കെ കരഞ്ഞു തീർത്തിട്ടാണ് എന്റെ മേലുള്ള പിടി വിട്ടത്...
ശേഷം മുഖം മൊത്തം ഉമ്മകൾ കൊണ്ട് മൂടി....
എല്ലാവരുടെയും മുഖത്ത് ഒരു ചെറു പുഞ്ചിരി കാണാം...
"ബാക്കി ഉള്ളവർ....?
സ്നേഹ പ്രകടനം കാരണം ശ്വാസം മുട്ടിയ ഞാൻ ചേച്ചിയോട് ചോദിച്ചു....
"ഞാൻ... ഞാൻ ഇപ്പോ തന്നെ ചേച്ചിയേ വിളിച്ചു പറയാം...."
കാർത്തു ചേച്ചി അടുത്തു നിന്ന ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങികൊണ്ട് പറഞ്ഞു...
ശേഷം ചേച്ചി കുറച്ചു മാറി നിന്ന് ഫോൺ വിളിക്കാൻ തുടങ്ങി...
ചേച്ചിയുടെ മുഖത്ത് അടക്കാനാവാത്ത സന്ദോഷമുണ്ടായിരുന്നു...
ഇതുപോലെയുള്ള ചേച്ചിമാരേ കിട്ടിയ ഞാൻ എത്ര ഭാഗ്യവാനാണ്.. 😊
ഒരു ചുമയുടേ ശബ്ദം കേട്ടിട്ടാണ് എന്റെ ശ്രദ്ധ ചേച്ചിയിൽ നിന്നും മാറിയത്....
ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ വന്ന പെൺകുട്ടികളെല്ലാം എന്നേ തന്നെ നോക്കി നിൽക്കുകയാണ്...
💬 Comments
View all comments