0%

Chapter Title : ജാതകം ചേരുമ്പോൾ 20 [കാവൽക്കാരൻ]

വയ്യാതെ കിടക്കുകയാണെങ്കിലും എന്റെ കോഴിത്തരത്തിനൊന്നും ഇതുവരെ ഒരു കുറവും സംഭവിച്ചിട്ടില്ല....

ഞാൻ കൃത്താക്തനായി... 😌

എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലേ ഞാൻ അവരേ നോക്കി എക്സ്പ്രഷൻ ഇട്ടു മെഴുകി... തിരിച്ചും നല്ല സഹകരണം കിട്ടിയതിനാൽ ഞാൻ വീണ്ടും വീണ്ടും ചാർജായി...

അങ്ങനെ ഓരോന്ന് പറഞ്ഞും മിണ്ടിയും ചേച്ചി ഫോൺ വിളിച്ചു കഴിയുന്നതിനുള്ളിൽ ഞങ്ങൾ കമ്പനിയായി...

ഫോൺ വിളി ഒക്കെ കഴിഞ്ഞ് ചേച്ചി എന്റെ അടുത്തേക്ക് വന്നു.... അവർ എന്നോട് കാണിക്കുന്ന അടുപ്പം ചേച്ചിക്ക് അത്ര സുഖിച്ചില്ല എന്ന് എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായി....

അവരേ ചേച്ചി ഒന്ന് കൂർപ്പിച്ചു നോക്കിയപ്പോൾ അവർക്കും അത് മനസ്സിലായി...

"നിങ്ങൾ പൊക്കോ എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം.... "

ചേച്ചി അവരോടായി പറഞ്ഞു..

ശോ ഈ ചേച്ചി..... 😤

അവർ പോയി കഴിഞ്ഞതും ചേച്ചി എന്റൊപ്പം ബെഡിൽ കേറി കിടന്ന് വീണ്ടും കരയാൻ തുടങ്ങി...

"എന്റെ ചേച്ചി,കുറച്ചു കണ്ണു നീർ ഒക്കെ ബാക്കി വെക്ക്.... ഇപ്പോ തന്നെ ഫുൾ തീർത്താൽ പിന്നേ കുറച്ചു കഴിയുമ്പോ എന്താ ചെയ്യാ.... "

ഞാൻ ഒരു തമാശ രൂപേണ ചേച്ചിയോട് ചോദിച്ചു....

"സിദ്ധു... മോനേ നീ ഇനി ഒരിക്കലും ഞങളുടെ അടുത്തു നിന്നും മാറി നിൽക്കരുത്....എല്ലാരും എത്ര വിഷമിച്ചു എന്നറിയോ നിനക്ക്.... ചേച്ചി... ചേച്ചിനേ ഞാൻ ഇതിനു മുൻപ് ഈ അവസ്ഥയിൽ കണ്ടിട്ടില്ല... ഒന്നും കഴിക്കാതെയും കുടിക്കാതെയും....."

അത്രയും പറഞ്ഞതും ചേച്ചി കുറച്ചു നിമിഷം മൗനം പാലിച്ചു...

ചെറുപ്പത്തിൽ ഞാൻ ദേവു ചേച്ചിയോട് തെറ്റിയപ്പോൾ ചേച്ചി ആഹാരത്തോട് സമരം നടത്തിയത് എന്റെ മനസിലേക്ക് വന്നു....

എന്റെ

💬 Comments

View all comments