Chapter Title : ജാതകം ചേരുമ്പോൾ 3 [കാവൽക്കാരൻ]
മക്കളും ഒക്കെ ആവുമ്പോൾ ആണ് ഫുൾ ഫാമിലി ആവുന്നത്
ഹോ എന്ത് വലിയ കുടുംബം ആണ് ലെ
ഇത് കൊണ്ടൊക്കെ ആവാം ഞാൻ ഇങ്ങോട്ടേക്ക് വരാൻ താൽപ്പര്യം ഇല്ലാത്തതിന്റെയും റീസൺ
ഇതൊക്കെ അമ്മയും അച്ഛനും പറഞ്ഞു തന്ന അറിവാണ് ട്ടോ......
ബാക്കി ഉള്ളവരെ ഒക്കെ നമുക്ക് ഒന്നിച്ചു പരിചയപ്പെടാം
രണ്ട് വശവും പാടങ്ങളാൽ തീർത്ത ഒരു പാതയിലൂടെ ആണ് ഞങ്ങൾ കടന്നു പോയികൊണ്ടിരിക്കുന്നത്
ഇത്രക്ക് സാഹിത്യം ഒന്നും വേണ്ട ലെ.... 😌
രണ്ട് സൈഡിലും വിശാലമായ പാടം ആണ് നല്ല രസണ്ട് കാണാൻ
അങ്ങനെ ഞങൾ നിഴലിക്കാവിൽ എത്തി. വിചാരിച്ചപോലെ ഒന്നും അല്ല പുരോഗമനം ഒക്കെ ഇണ്ട് ഫോണിൽ റേഞ്ചും ഉണ്ട് സമാധാനമായി
തവാട് എത്താനായി..... വഴിയിൽ കുറെ മരങ്ങളും ചെടികളും ഒക്കെ ആയി ഒരു അടിപൊളി വൈബ് ഒക്കെ ഇണ്ട്.....
ഒരു നീണ്ട വഴി പിടിച്ച് പോവാണ് ഞങ്ങൾ
തടവാട്ടിലേക്ക് ഉള്ളതാണ്....
അങ്ങനെ തറവാട് എത്തി....
തറവാട് കണ്ട് കൊറച്ച് നേരം ഞാൻ അന്ധംവിട്ട്നിന്നു. ഞാൻ മാത്രമല്ല ചേച്ചീച്ചിമാരും
ഇത് ഒരു വീട് തന്നെ ആണോ 😳
എന്തൊരു വലുപ്പം ആണ് നീണ്ട് നിവർന്നു കിടക്കുന്ന ഒരു വലിയ വീട്
ഒരു ഹോട്ടൽ എന്നൊക്കെ വേണേൽ പറയാം
ഞങ്ങളെ കാത്ത് കുറച്ചു പേർ ആ വരാന്തയിൽ നിൽക്കുന്നത് കാണാം അതിൽ ഒരാൾ വന്നു അച്ഛന്റെ അടുത്ത് ചോദിച്ചു
"ചേട്ടാ യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു...."
അപ്പോ ഇതാണ് അച്ഛന്റെ അനിയൻ അത്ര വലിയ വയസ്സ് ഒന്നും തോന്നിക്കുന്നില്ല
അപ്പൊ ഇതൊക്കെ പാരമ്പര്യം ആയിട്ട് കിട്ടിയതാണ് ലെ......
💬 Comments
View all comments