Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]
കൊണ്ട് ഞാനും ചേച്ചിമാരും ആ വീടും ചുറ്റും ഒക്കെ ഒന്ന് നോക്കി കാണാൻ വിചാരിച്ചു.
ഉള്ളത് പറയാലോ അന്യായ വലുപ്പം ആണ് ഈ വീടിനും പരിസരത്തിനും. എപ്പോ കണ്ടാലും ഒരു അത്ഭുതം ആണ്
അതൊക്ക കണ്ട് വീട്ടിൽ തിരിച്ചെത്തുമ്പോഴേക്കും സമയം ആറര കഴിഞ്ഞിരുന്നു. മുറ്റം എത്തിയപ്പോഴേക്ക് തന്നെ ഉള്ളിൽ കളിയും ചിരിയും ബഹളവുമൊക്കെ കേൾക്കാം.
അവർക്ക് എല്ലാവർക്കും പരസ്പരം അറിഞ്ഞിരിക്കണം. കൂട്ടത്തിൽ ആരെയും അറിയാത്തത് ഞങ്ങൾ മാത്രെ ഉള്ളു. അതും വിചാരിച്ചു ഉള്ളിൽ കയറി എല്ലാവരും അവിടെ പല പല സ്ഥലത്തായി ഇരിക്കുന്നുണ്ട്.ഞാൻ പുതിയതായി വന്ന ആൾക്കാരെ തിരഞ്ഞു. ഒരു സോഫയിൽ നാല് ആണുങ്ങൾ ഇരിക്കുന്നുണ്ട്. അതിൽ ദേവുചേച്ചിടെ പ്രായം തോന്നിക്കുന്ന ആളെ കാണാൻ പ്രഭാസിന്റെ ഒരു കട്ട് ഉണ്ട്. ആ നാലു പേരെയും കാണാൻ ഒരു രാജഗീയ ഫീൽ ഒക്കെ തോന്നിക്കുന്ന.
എവടെ ആ പെണ്ണെവിടെ. ഞാൻ അവൾക്കായി തിരച്ചിൽ ആരംഭിച്ചു. അങ്ങനെ അവസാനം ആളെ കണ്ടെത്തി എന്റെ അമ്മയുടെ അടുത്താണ് കക്ഷി. അമ്മ അവളെ സ്നേഹം കൊണ്ട് പൊതിയാണ്. എന്താ വാത്സല്യം..... 😤
തള്ളക്ക് ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ അറിയോ അതെന്താ ഞാൻ ഇവരുടെ മോൻ അല്ലെ. എന്നെ തവിട് കൊടുത്തു വാങ്ങിച്ചതാണോ....
ഇപ്പോഴും അവളുടെ മുഖം കാണുന്നില്ല അവളുടെ മുടി ആ മുഖം മറച്ചിരിക്കാണ്
അമ്മ ഞങ്ങളെ കണ്ടതും
"ആഹാ വന്നോ"അത് കേട്ടിട്ടാവണം അവളൊന്ന് തിരിഞ്ഞു.
ഞാൻ ആ മുഖം കണ്ടു 😳......
കുറച്ച് നേരം ഞാൻ ഈ നിൽപ്പ് നിന്നു
ഇവൾ ഒരു മനുഷ്യ സ്ത്രീ തന്നെ ആണോ.
ആവില്ല കാരണം
💬 Comments
View all comments