Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]
ഇങ്ങനെ ഒക്കെ ഒരാളെ സൃഷ്ടിക്കാൻ കഴിയുമോ. ഒരു ശിൽപ്പി തന്റെ ജീവിതാവസാനം വരെ കൊത്തി വച്ച ഒരു ശിൽപ്പം പോലുണ്ട് അവളെ കാണാൻ. ദേവു ചേച്ചി ഒക്കെ ഇവളുടെ മുന്നിൽ ഒന്നും അല്ല എന്ന് വരെ തോന്നിപോയി... നല്ല കറുപ്പിൽ ഒരു ബ്രൗൺ ചാലിച്ച പാറി പറക്കുന്ന മുടിഇഴകൾ. നല്ല നീല നിറത്തിലുള്ള കണ്ണുകൾ ആ കണ്ണുകൾ മാത്രം മതി ഏതൊരു ആണിനെയും വാശീകരിക്കാം അത്രക്ക് മനോഹരം.നല്ല നീളൻ മൂക്ക് ചെറിയ തടിച്ച കീഴ്ച്ചുണ്ടുകൾ ലിപ്സ്റ്റിക്ക് പോലും ഇട്ടിട്ടില്ല എന്നിട്ട് തന്നെ എന്തൊരു നിറം എന്തൊരു ഭംഗി നല്ല ഗോതമ്പ് പാലിൽ മുക്കിയ നിറം ആണ് അവൾക്ക്
അത് ഏത് നിറം എന്നൊന്നും ചോയ്ക്കരുത്...
അവളുടെ കഴുത്തിലും കയ്യിലും ഒരു ചുവപ്പ് രത്നം പതിപ്പിച്ച ഗോൾഡ് ചെയിൻ മാത്രമേ ഉള്ളു. ആകാരവടിവിനെ കുറിച്ച് പറയുകയാണെങ്കിൽ നല്ല കടഞ്ഞെടുത്ത ശരീരം ആണ്. നല്ല ഒതുങ്ങിയ മാറും
അല്ല...... ഇവൾ ഒരു മനുഷ്യ സ്ത്രീ അല്ല.... ദൈവം ഒരാൾക്ക് ഇത്രക്കും ഭംഗി ഒക്കെ കൊടുക്കുമോ
ഞാൻ ചേച്ചിമാരെ ഒന്ന് നോക്കി നന്ദു ചേച്ചി ഒഴിച്ച് ബാക്കി ഉള്ളവരുടെ മുഖത്ത് ഒക്കെ ഒരു തരം അസൂയ ഉണ്ടോ?....
ഞാൻ അവളെ ഒന്നുകൂടെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കാണ്. അവളുടെ കണ്ണിലേക്ക് നോക്കി നിൽക്കാൻ ആവുന്നില്ല. ഏതോ മായികലോകത്ത് എത്തിയത് പോലെ. പക്ഷെ അവളുടെ മുഖത്ത് ചിരി ഒന്നും കാണുന്നില്ല...
എന്നാലും ഇവൾക്കാണോ ജാതക പ്രശ്നം.......നോ വേ... അസംഭവ്യം...
ആദ്യായിട്ടാണ് ഒരാളെ കാണുമ്പോൾ ഒരു ഹായ് പോലും കൊടുക്കാൻ പറ്റാത്ത
💬 Comments
View all comments