Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]
പതിപ്പിച്ച ഗോൾഡ് ചെയിൻ മാത്രമേ ഉള്ളു. ആകാരവടിവിനെ കുറിച്ച് പറയുകയാണെങ്കിൽ നല്ല കടഞ്ഞെടുത്ത ശരീരം ആണ്. നല്ല ഒതുങ്ങിയ മാറും
അല്ല...... ഇവൾ ഒരു മനുഷ്യ സ്ത്രീ അല്ല.... ദൈവം ഒരാൾക്ക് ഇത്രക്കും ഭംഗി ഒക്കെ കൊടുക്കുമോ
ഞാൻ ചേച്ചിമാരെ ഒന്ന് നോക്കി നന്ദു ചേച്ചി ഒഴിച്ച് ബാക്കി ഉള്ളവരുടെ മുഖത്ത് ഒക്കെ ഒരു തരം അസൂയ ഉണ്ടോ?....
ഞാൻ അവളെ ഒന്നുകൂടെ നോക്കി അവൾ എന്നെ തന്നെ നോക്കി നിൽക്കാണ്. അവളുടെ കണ്ണിലേക്ക് നോക്കി നിൽക്കാൻ ആവുന്നില്ല. ഏതോ മായികലോകത്ത് എത്തിയത് പോലെ. പക്ഷെ അവളുടെ മുഖത്ത് ചിരി ഒന്നും കാണുന്നില്ല...
എന്നാലും ഇവൾക്കാണോ ജാതക പ്രശ്നം.......നോ വേ... അസംഭവ്യം...
ആദ്യായിട്ടാണ് ഒരാളെ കാണുമ്പോൾ ഒരു ഹായ് പോലും കൊടുക്കാൻ പറ്റാത്ത അവസ്ഥ വരുന്നത്. നമ്മളെക്കാൾ ലുക്ക് ഉള്ളവരെ കാണുമ്പോ ഒരു മടി തോന്നില്ലേ അങ്ങനെ ഒരു തോന്നൽ...
ഇത് ഞാൻ തന്നെ ആണോ. ആവശ്യം ഇല്ലാത്ത നാണവും മാനവുമൊക്കെ പൊട്ടിമുളച്ച് വരുന്നു
കലികാലം അല്ലാതെന്താ പറയ......
അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് ഇനി ക്രഷ് വല്ലതും അടിച്ചോ ഇവൾക്ക് ഒന്ന് നോക്കി ചിരിച്ചൂടെ.... 😑
എന്നാൽ അങ്ങോട്ടും ഒരു ചിരി കൊടുക്കാമായിരുന്നു
"ഉണ്ണ്യേ........ " എന്നുള്ള ഒരു നീട്ടി വിളി ഞാൻ കേട്ടു
ഉണ്ണിയോ ആരാപ്പോ അത് ഞാൻ ചുറ്റും ഒന്നും നോക്കി
ആഹ് മുത്തശ്ശി ആയിരുന്നോ.
മുത്തശ്ശി വന്നെന്റെ കവിളിൽ സ്നേഹത്തോടെ തലോടി. നല്ല സുഖം നല്ല തണുത്ത കൈകൾ
മുത്തശ്ശി ആദ്യം വന്നത് എന്റെ അടുത്താണ്.
എല്ലാർക്കും എന്നെ മതി
"സുഖല്ലേ ഉണ്ണ്യേ നിനക്ക്"
ഞാൻ:"മ്മ്"
പിന്നെ അങ്ങട്ട് വിശേഷങ്ങളോട് വിശേഷങ്ങൾ ആയിരുന്നു
മുത്തശ്ശി എന്റെയും ചേച്ചിമാരെയും സ്നേഹം കൊണ്ട് പൊതിഞ്ഞു
അവൾ അപ്പോഴും എന്നെ തന്നെ നോക്കി ഇരിക്കുകയാണ്
ഇവൾക്കെന്താണ് വയ്യേ..... ഇതിപ്പോ കൊറേ നേരം ആയല്ലോ എന്നെ തന്നെ നോക്കി ഇരിക്കുന്നു ഇനി എന്റെ മുഖത്ത് വല്ലതും ഇരിപ്പുണ്ടോ. ഞാൻ ഒന്ന് മുഖം പരതി നോക്കി. ഏയ് ഒന്നും ഇല്ല......
ശേഷം എല്ലാവരും അവരുടെ റൂമിലേക്ക് പോയി ഞാനും
💬 Comments
View all comments