Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]
കാർത്തു ചേച്ചി നിങ്ങളെ ഒക്കെ ഞാൻ ഡെയിലി കാണുന്നതല്ലേ.... 😌"
എല്ലാവരേം ഒന്ന് എരി കേറ്റാൻ തന്നെ ഞാൻ തീരുമാനിച്ചു
ഞാൻ:"പിന്നെ വൈശു ചേച്ചി നമ്മൾ വിചാരിക്കുന്ന പോലെ ഒന്നും അല്ല സംസാരിച്ച് തുടങ്ങിയാൽ എത്ര നേരം വേണമെങ്കിലും നമ്മക്ക് സംസാരിക്കാം...... 😌"
സംഗതി ഏറ്റു ദേവൂചേച്ചിടെ മുഖം ഒക്കെ ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തിട്ടുണ്ട്...
പുള്ളിക്കാരി എന്നെ തന്നെ നോക്കി നിൽക്കാണ് നല്ല ദേഷ്യവും ഉണ്ട് മുഖത്ത്.
ഇതൊക്കെ കാണുമ്പോ ഒരു സുഖം
പാറു:"ഓഹ് ഇപ്പൊ പുതിയ ചേച്ചിമാരെ കിട്ടിയപ്പോ ഞങ്ങളെ ഒന്നും വേണ്ടല്ലോ അവന്...... ഇനി എന്തെങ്കിലും പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് നീ വാ കാണിച്ച് തരാം ഞാൻ......"
പാറു ദേവൂചേച്ചിന്റെ അടുത്ത് നിന്ന് മൂട്ടി കൊടുക്കുകയാണ്
ഇവൾക്ക് എന്ത് സന്തോഷം കിട്ടുന്നോ ആവോ......
അങ്ങനെ ഓരോന്ന് പറഞ്ഞ് നിൽക്കുമ്പോൾ ആണ് പെട്ടന്ന് ഒരു ശബ്ദം കേട്ടത്
"കീ........ കീ............."വേറെ ഒന്നും അല്ല ഒരു കാർ ഹോൺ അടിച്ചതാണ്. ഒന്നല്ല രണ്ടുമൂന്നെണ്ണം ഉണ്ട്.
ആദ്യത്തെ കാറിൽ നിന്നും അച്ഛന്റെയും അമ്മയുടെയും പ്രായം തോന്നിക്കുന്ന രണ്ട് പേരും. പിന്നെ നര ഒക്കെ ബാധിച്ച ഒരു വയസ്സായ സ്ത്രീയും ഇറങ്ങി.
"ചന്ദ്രേട്ടാ ദേ അമ്മയും അവരും വന്നു ട്ടോ......"
ചിറ്റയുടെ ശബ്ദമായിരുന്നു അത്
അപ്പോൾ ഇതാണ് മുത്തശ്ശി..... നല്ല വെളുത്ത ചുക്കി ചുളിഞ്ഞ ശരീരമായിരുന്നു മുത്തശ്ശിക്ക്.
മുത്തശ്ശിയെ കണ്ടാൽ അറിയാം ആയ കാലത്ത് മുത്തശ്ശി വൻ ലുക്ക് ആയിരുന്നു എന്ന് കാരണം ഇപ്പോഴും മുത്തശ്ശിയെ കാണാൻ നല്ല രസാണ് അത് പോലെ നല്ല ക്യൂട്ടും.
രണ്ടാമത്തെ കാറിൽ
💬 Comments
View all comments