Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]
കണ്ടു
കാരണവർമ്മാർ ആയിരിക്കണം....
ഒരുവലിയ ഫോട്ടോയും അതിന് താഴെ ആയി അത്യാവശ്യം വലുപ്പത്തിൽ മൂന്ന് ചെറിയ ഫോട്ടോയും
ആ വലിയ ഫോട്ടോയിലോട്ട് ഞാൻ നോക്കി
ശരീരം ഒക്കെ തളരുന്ന പോലെ. കാരണം ആ മുഖം ഞാൻ മറക്കില്ല അത്രയും വെക്തമായി തന്നെ അതെന്നിൽ പതിഞ്ഞതായിരുന്നു.
അതെ കുറച്ച് ദിവസം മുൻപ് ഞാൻ കണ്ട സ്വപ്നത്തിലെ ആ വയസ്സായ ആൾ....
അയാളെ കണ്ടതും അയാളുടെ മുന്നിൽ കൈ കുഞ്ഞും ആയി നിൽക്കുന്ന സ്ത്രീയുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞു
എവിടെ നിന്നോ ഒരു കാറ്റ് എന്നെ തഴുകി ആ കാറ്റിൽ ഞാൻ വിഴുമോ എന്ന് പോലും ഒരു നിമിഷം ചിന്തിച്ചു
കൈ ഒക്കെ മരവിച്ച അവസ്ഥ....
"ചിത്തിര ഭാനു"
ഏഹ്ഹ് എവിടെ നിന്നോ ഞാൻ ഒരു ശബ്ദം കേട്ടു
വൈശാഖി ആണ് ഒപ്പം ഇഷാന്യയും ഉണ്ട്
"എന്ത്....." ഞാൻ ഒരു പരവേഷത്തോടെ ഒന്നൂടെ ചോദിച്ചു
വൈശാഖി:"അല്ല ആ വലിയ പെയിന്റിംഗിൽ കാണുന്നതാണ് ചിത്തിര ഭാനു എന്ന്.നമ്മുടെ ഒക്കെ ദി ഗ്രേറ്റ് ഗ്രേറ്റ് ഗ്രേറ്റ് ഗ്രാൻഡ് ഫാദർ പുള്ളിക്കാരന്റെ ആണ് ഇതെല്ലാം"
"അഹ്" ഇത്രമാത്രം പറയാനേ എനിക്ക് കഴിഞ്ഞുള്ളു
പേടി ഒന്നും അല്ല ചെറിയ ഒരു ഞെട്ടൽ
അങ്ങനെ ഒന്നും പേടിക്കുന്നവൻ അല്ല ഈ സിദ്ധു
ഫോട്ടോയിൽ ഉള്ള ആളെ എനിക്ക് പരിചയ പെടുത്തി തന്നിട്ട് അവർ പോയി
പോവുന്നതിനു മുൻപ് ഇഷാന്യ എന്നെ കുറച്ചു നേരം നോക്കി
ഉഫ് എന്ത് ലുക്ക് ആണ് പെണ്ണ്
ശേ വിഷയത്തിൽ നിന്നും തെന്നി മാറുന്നു....
അയാളെ കണ്ടപ്പോൾ തന്നെ എന്റെ മൂഡ്
💬 Comments
View all comments