0%

Chapter Title : ജാതകം ചേരുമ്പോൾ 4 [കാവൽക്കാരൻ]

പറയുന്നത് ശ്രീനിവാസൻ മുത്തശ്ശന്റെ മകൻ ആണ് ആ ജാതക പ്രശ്നം ഉള്ള പെണ്ണിനെ കുറിച്ച് പറഞ്ഞില്ലേ അവളുടെ അച്ഛൻ. പുള്ളിക്കാരന് പിന്നെ ഉള്ളത് ഒരു അനിയത്തി ആണ് പേര് ഊർമിള. പിന്നെ ഒന്നും എനിക്കും അറിയില്ല

അച്ഛൻ :"ആണോ. ഞാനും കേട്ടിരുന്നു ആ കുട്ടിക്ക് എന്തൊക്കെയോ ജാതാക പ്രശ്നങ്ങൾ ഉണ്ട് എന്ന്. അതൊക്കെ മാറിയോ"

മാമൻ :"അറിയില്ല. എന്തോ പൂജയോ മറ്റോ വേണം എന്ന് പറഞ്ഞിരുന്നു അതാ അവർ ഇങ്ങോട്ടേക്ക് വരുന്നേ"

അച്ഛൻ:"ആ വരട്ടെ കുറെ ആയില്ലേ എല്ലാവരെയും ഒന്ന് കണ്ടിട്ട് 😊"

"ഇതിനും മാത്രം പൂജ ഒക്കെ നടത്താൻ ഇത് വല്ല അമ്പലവും മറ്റോ ആണോ "

ഞാൻ എടുത്തപടി ചോദിച്ചു. ഈ സിദ്ധുന് ആരേം പേടിയില്ല 😏

എന്റെ മറുപടി കേട്ടിട്ട് എല്ലാരും ഒന്ന് ചിരിച്ചു

ഉഫ് ഞാൻ ഒരു രസികൻ തന്നെ....

ഞാൻ നോക്കിയത് ഇഷയെ ആണ്.

ഈ ഇഷാന്യ ഇഷാന്യ എന്ന് വിളിക്കുമ്പോ എന്തോ പോലെ അത് കൊണ്ട് ഇനി ഇഷ മതി 😌

പുള്ളിക്കാരിയും ചിരിച്ചു ഞാൻ നോക്കിയത് കണ്ടിട്ടാവണം പെട്ടന്ന് തന്നെ ആ ചിരി മായ്ച്ചു.

അപ്പോ ഇവൾക്ക് ചിരിക്കാൻ ഒക്കെ അറിയാം ലെ.....

നിന്നെ ഞാൻ എടുത്തോളാം.....

അച്ഛൻ:"ആ കുട്ടി നമ്മുടെ സിദ്ധു ന്റെ പ്രായം അല്ലെ?"

അമ്മ:"അവൾ സിദ്ധുനേക്കാൾ ഒര് വയസ്സ് മൂത്തതാണ്"

ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയില്ല

കാരണം ഞാൻ ഇരിക്കുന്നത് വൈശൂന്റെ അടുത്താണ് ഒരു ടീഷർട്ടും പാവാടയും ആണ് അവളുടെ വേഷം

അത്കൊണ്ട് തന്നെ വേറെ എങ്ങോട്ടും ശ്രദ്ധ പോവാൻ മനസ് സമ്മതിച്ചില്ല

💬 Comments

View all comments