0%

Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]

വാങ്ങി

ശേഷം ആ വിശാലമായ ഹാളിന്റെ നടുക്കായി സ്ഥാനം ഉറപ്പിച്ചു.....

"കാര്യങ്ങൾ ഒക്കെ ഇവർ പറഞ്ഞിരുന്നു അപ്പോൾ ഇവിടെ രണ്ടുപേർക്കാണ് പ്രശ്നം ലെ....." അയാൾ കവടി നിരത്തി ആരോടെന്നില്ലാതെ ചോദിച്ചു....

"അതെ " അമ്മയുടെ വക ആയിരുന്നു മറുപടി....

"എന്തായാലും ഞാൻ ഇവരുടെ ജാതകങ്ങൾ ഒന്ന്‌ നോക്കട്ടെ "

പിന്നെ പറയണ്ടല്ലോ കണ്ണടച്ചു തിരിക്കലായി മറിക്കലായി അവസാനം ആ കണ്ണ് ഒന്ന് തുറന്നു....

"ഈ കുട്ടിയുടെ ജാതകത്തിൽ 24 വയസ്സ് കഴിഞ്ഞാൽ ആയുസ് കാണുന്നില്ല..... " കല്ല്യാണിയേ നോക്കി അയാൾ പറഞ്ഞു...

ട്വിസ്റ്റ്‌.... ട്വിസ്റ്റ്‌......

ഇവൾ അങ്ങനെ ഒന്നും ചാവില്ല ആരെങ്കിലും തല്ലിക്കൊന്നാൽ മാത്രെ ഉള്ളു😤

"ഇനി ഈ പയ്യന്റെ കാര്യം ആണെങ്കിൽ. രാജീവൻ പറഞ്ഞായിരുന്നു നിങ്ങളുടെ വീട്ടിൽ വന്നതിനെ പറ്റി. ഇയാളുടെ ജാതകവും ഒരു അപൂർവ ജാതകമാണ് കൂടുതൽ ഒന്നും എനിക്ക് ഇപ്പോൾ പറയാൻ സാധിക്കുന്നില്ല

ഒരു മൂന്ന് മാസം കൂടെ കഴിഞ്ഞാൽ ഇവിടുത്തെ കാവിലെ ഉത്സവമാണ് അത് വരെ നിങ്ങൾ ഇവിടെ ഉണ്ടാവണം

ഈ മൂന്നുമാസം കൊണ്ട് ഒരുപാട് സംഭവ വികാസങ്ങൾ അരങ്ങേറും. നിങ്ങൾ ഇവിടെ ഉണ്ടായാൽ മാത്രമേ എനിക്ക് നിങ്ങളെ സംരക്ഷിക്കാൻ കഴിയു...."

എല്ലാവരുടെ മുഖത്ത് ഒരു ഭയം കാണാം. എനിക്ക് ഇതെല്ലാം കണ്ടിട്ട് ചിരി ആണ് വന്നത്. ഇതെന്താ വല്ല നാടകവും മറ്റോ ആണോ. അയാളുടെ ഒരു അപൂർവ ജാതകം

"തിരുമേനി ഇതിനെന്താ ഒരു പ്രതിവിധി"

"എനിക്ക് അനന്ത ലക്ഷ്മി അമ്മ ആയിട്ടൊന്നു ഒറ്റക്ക് സംസാരിക്കണം"

ശേഷം എന്നെ അയാൾ ഒന്ന് നോക്കി ആ നോട്ടത്തിൽ പല അർത്ഥങ്ങളും ഞാൻ കണ്ടു.

💬 Comments

View all comments