0%

Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]

അവർ ഒരു റൂമിൽ കയറി സംസാരിക്കാൻ തുടങ്ങി ഒരു പത്തു പതിനൊന്നു മിനിറ്റ് ഒക്കെ എടുത്തു കാണും.

ഇവിടെ ആണെങ്കിൽ അവരുടെ വരവ് പ്രതീക്ഷിച്ചു തെക്ക് വടക്ക് നടക്കുകയാണ് എല്ലാരും...

അവർ ആ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി

"പ്രതിവിധി എന്തെന്ന് വശ്ച്ചാൽ ഈ രണ്ട് ജാതകക്കാരും തമ്മിൽ വിവാഹം കഴിക്കണം.....

ഈ രണ്ട് ജാതകവും തമ്മിൽ നല്ല ചേർച്ച ആണ്....."

"അഹ് പിന്നെ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി ഇവളെ ഒന്നും കെട്ടാൻ എനിക്ക് പറ്റില്ല " ഞാൻ വെട്ടി തുറന്നു പറഞ്ഞു പിന്നെ ഇങ്ങനെ ഒക്കെ കേട്ടാൽ ആർക്കായാലും ദേഷ്യം വരൂലേ....

ആരും ഒന്നും പറയുന്നില്ല. എന്തിന് ഏറെ അവൾ പോലും മൗനം മാത്രമാണ്....

എനിക്ക് അത് കണ്ടതും പൊളിഞ്ഞു കേറി....

"എന്റെ പൊന്നു മോളെ നീ ഈ കല്ല്യാണം ഒക്കെ നടക്കും എന്ന് വിചാരിച്ചാൽ അത് നിന്റെ വെറും വ്യാമോഹം മാത്രമാണ്...നിന്നെ പോലെ ഒരു മുതുക്കിയേ കെട്ടാൻ ഒന്നും എന്നെ കിട്ടില്ല..."

ഞാൻ നിന്ന് വിറച്ചു....

"ഡാ.... "അൽപ്പം ശബ്ദത്തിൽ ആയിരുന്നു വിളി. അവളുടെ ഏട്ടൻ ആണ് മറ്റേ ഫിലിം സ്റ്റാർ ഇല്ലേ അവന്

"നീ ഒന്ന് പോയെടാ...."

ഞാൻ ആ ഒരു മറുപടിയിൽ ഒതുക്കി...

ഇനിയും മിണ്ടാതെ ഇരുന്നാൽ അടി നടക്കും എന്ന് കരുതി ആവും തന്തമാർ എല്ലാം ഇടപ്പെട്ടു

"നിങ്ങൾ എല്ലാരും ഒന്ന് പോയെ എന്താവേണ്ടെന്ന് വച്ചാൽ ഞങ്ങൾ ചെയ്തോളാം "അച്ഛന്റെ വക ആയിരുന്നു ആ ഡയലോഗ്

"നിങ്ങൾ ഒക്കെ എന്ത് ചെയ്താലും വേണ്ടില്ല ഇതിനൊന്നും ഈ സിദ്ധാർത്തിനെ

💬 Comments

View all comments