Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]
ഈ സ്ഥലം ഒക്കെ അവിടുത്തു ക്കാരുടെ ആണ് "
ഓ അങ്ങനെ പണ.... അതാണ് പെട്ടന്നൊരു ചാഞ്ചാട്ടം...
അല്ല... ഞാൻ അതല്ല ആലോചിക്കുന്നേ ഈ നവീൻ എന്ന് പറയുന്നവൻ അല്ലെ സിനിമ നടൻ. ഇവനെ ഒരു പട്ടിക്കുഞ് പോലും തിരിച്ചറിയുന്നില്ലല്ലോ. ഇനി വൈശു വല്ല സൈറ്റും മാറി കണ്ടതാണോ ഇവനെ... 🤔
അരുൺ:"ബ്രോടെ പേരെന്താ...." അവന് മാറ്റവനോട് ചോദിച്ചു
"ഞാനോ ഞാൻ.... കിച്ചു.. "
അരുൺ:"കിച്ചു ബ്രോ എന്ന കളിച്ചാലോ ഞങ്ങൾ ഇങ്ങനെ ഒരു ടീം ആവാം "
ഇവന്മാരുടെ ഒക്കെ ഒപ്പം ടീം ആവാനോ ഞാനോ.... നോ.... വേ... 😤
കിച്ചു:"ഓഹ് അതിനെന്താ എന്ന നിങ്ങൾ അവന്മാരെയും എടുത്തോ " കുറച്ച് മാറി ഇരുന്നവൻ മാരെ കാണിച്ചുകൊണ്ടവൻ പറഞ്ഞു...
ഞാൻ :"അതൊന്നും വേണ്ട പുതിയ ടീം ഇടാം..."
കിച്ചു:"ബ്രോ ഇപ്പൊ തന്നെ ടൈം ഒരുപ്പാട് ആയി ഇനിയും വൈകിയാൽ പിന്നെ കളി നടക്കില്ല"
വേറെ വഴി ഇല്ലാതെ ഞങ്ങൾ ടീം ആയി ഫസ്റ്റ് ബൌളിംഗ് ആയിരുന്നു ഞങ്ങൾക്ക് ടീമിന്റെ അസാമാന്യ ബൗളിങ്ങിൽ ഞങ്ങൾ അവരെ 6 ഓവറിൽ 150ന് എറിഞ്ഞിട്ടു. തമ്മിൽ ഭേദം ഞാൻ ആയിരുന്നു 1 ഓവർ 28 റൺസ് 😌.
ബാറ്റിംഗിൽ പിടിക്കാം എന്നുള്ള മൈൻഡ് ആയിരുന്നു ഞങ്ങൾക്ക് ഓപ്പണർ ആയി ഞാനും അരുണും ഇറങ്ങി
അല്ലെങ്കിലും ഞാൻ മറ്റുള്ളവരുടെ പോലെ ആയിരുന്നില്ല.
വെറുതെ നിന്നു സമയം കളയാനോ ഓവർ കഴിക്കാനോ ഞാൻ ഒരുക്കമല്ലായിരുന്നു....
അത് കൊണ്ട് ആദ്യത്തെ ബൗളിൽ തന്നെ ഞാൻ ഔട്ട് ആയി ഇങ്ങ് പോന്നു.....
പിള്ളേർ കളിക്കട്ടെ എന്ന്......
💬 Comments
View all comments