Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]
ആദ്യത്തെ പോലീസ് കേസ്. പിന്നെ അങ്ങോട്ട് വച്ചടി വച്ചടി കയറ്റമായിരുന്നു.... പോലീസ്‌ക്കാരും ഞാനും തമ്മിൽ നല്ലൊരു ഫ്രണ്ട്ഷിപ് കീപ് ചെയ്യാൻ പറ്റി.... 😌
ഇനി നമ്മക്ക് വർത്തമാനകാലത്തേക്ക് വരാം. ഞാൻ ഇപ്പൊ ഇവിടെ വന്നിട്ട് ഏകദേശം 2 ആഴ്ച്ച ആവുന്നു.ഇന്ന് ആണ് കൊടിയേറ്റം... ഇനി അങ്ങോട്ട് ഒരു 2അര മാസം ഇങ്ങനെ ഇത് ഒക്കെ തന്നെ ആണ്.
രണ്ടര മാസം കഴിഞ്ഞാൽ കൊടിയിറക്കവും. അത് വരെ ഞങ്ങൾ ഇവിടെ നിക്കാൻ ആണ് ഓർഡർ......
എന്ത് പറയാനാ ഓരോ അന്ധവിശ്വാസങ്ങൾ
സമയം വൈകുന്നേരമായി എല്ലാവരും ക്ഷേത്രത്തിൽ പോവാൻ നിൽക്കുകയാണ്.. ഞാൻ ഒരു ഡാർക്ക് വയലറ്റ് കളർ ഷർട്ടും ഒരു സെറ്റ്മുണ്ടും ഉടുത്ത് റൂമിൽ ഫോണും നോക്കി കിടക്കുകയാണ്. എല്ലാവരും ഒന്നിച്ച് വേണം പോവാൻ താര പോവാൻ നേരം വിളിക്കാം എന്ന് പറഞ്ഞിരുന്നു..
"ചേട്ടാ....അടിയിലോട്ട് വാ എല്ലാവരും റെഡി ആയി നിൽപ്പുണ്ട് ചേട്ടൻ മാത്രമേ വരാൻ ഉള്ളു"
അവൾ ഡോറിൽ ഒന്ന് മുട്ടികൊണ്ട് പറഞ്ഞു.
"അഹ് ഞാൻ വന്നോളാം നീ പൊക്കോ....."
ഞാൻ അടിയിലോട്ട് ചെന്നു എല്ലാവരും റെഡി ആയി നിൽപ്പുണ്ട്. ആദ്യം ചേച്ചിമാരെ നോക്കി. എന്താ പറയാ... ദേവുചേച്ചി വെള്ളയിൽ പച്ച കര ഉള്ള ഒരു സെറ്റ് സാരി ആണ് വേഷം. നല്ല ഒതുക്കി കെട്ടിയ മുടിയും. നെറ്റിയിൽ ഒരു ചെറിയ പൊട്ടും.
ആഹാ അഴക്..... 😍
നന്ദു ചേച്ചിയും കാർത്തു ചേച്ചിയും ഒരു ദാവണി ആണ് വേഷം.....പച്ചയും വെള്ളയും ആയിരുന്നു വേഷം രണ്ടുപേരുടെയും..... നന്ദു ചേച്ചി ഐശ്വര്യത്തിന്റെ നിലവിളക്കാണെങ്കിൽ കാർത്തു ചേച്ചി അതിൽ തെളിയുന്ന സ്വർണ ദീപം
💬 Comments
View all comments