0%

Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]

ആയിരുന്നു.... രണ്ടുപേരെയും അങ്ങനെ കണ്ടപ്പോ ഭയങ്കരമായ സന്തോഷം...🥰

പാറു ആണെങ്കിൽ ചുവപ്പ് ടോപ്പും വെള്ള പട്ടുപാവാടയും. പാവാടയിൽ കുറെ കലാരൂപങ്ങൾ ഒക്കെ ഉണ്ട്

ഇവൾ ഇതൊക്കെ ഇടുമോ..... എന്തായാലും കൊള്ളാം ഒരു ഐശ്വര്യം ഒക്കെ തോന്നി തുടങ്ങി.... ✨

പിന്നെ ഇഷയും താരയും ധാവണി തന്നെ ആണ്..... വൈശു ഒരു റെഡ് കളർ സാരിയും

എല്ലാരും വൻ പൊളി ലുക്കിൽ തന്നെ

ആ പൂതനയെ തിരയാൻ കണ്ണൊന്നു ശ്രമിച്ചു. അവളെ നാടൻ വേഷത്തിൽ കാണാൻ എങ്ങനെ ഉണ്ടാവും എന്നൊരു ആശ.... പക്ഷെ എങ്ങും കണ്ടില്ല

ഞാൻ നേരെ വൈശുവിന്റെയും ഇഷയുടെയും ഒക്കെ അടുത്തേക്ക് പോയി.... കാരണം സ്വന്തം ചേച്ചിമാർക്ക് ഞാൻ അന്യൻ ആണല്ലോ. ഇത്ര ദിവസം മിണ്ടാണ്ടെ ഇരിക്കും എന്നൊന്നും ഞാൻ വിചാരിച്ചില്ല. പിന്നെ എനിക്കും അത് ഒരു വാശി ആയി.... ഇനി ഇങ്ങോട്ട് വന്ന് മിണ്ടട്ടെ

"അമ്പോ കാണാൻ ചെത്തായിട്ടുണ്ടല്ലോ " വൈശു എന്നെ കണ്ടതും പറഞ്ഞു

"നിങ്ങളും മോശം അല്ലല്ലോ...." എന്ന് ഞാനും

വൈശു:"എന്നാലും നിന്റെ ദേവുചേച്ചിടെ അത്ര പോരാ"

ഞാൻ:"ദേവു ചേച്ചി ഒക്കെ ജനിച്ചപ്പോൾ മുതലേ അന്യായ ലുക്ക്‌ ആണ് അതൊന്നും കാര്യം ആക്കണ്ട..."

"പിന്നെ.....സാരിയിൽ കാണാൻ കൊള്ളാം" വൈശു മാത്രം കേൾക്കാൻ ഞാൻ അവളോട് പറഞ്ഞു...

"എന്ത് "വല്ലാത്തൊരു മനം മയക്കുന്ന ഈണത്തോടെ അവൾ പറഞ്ഞു

"മൊത്തത്തിൽ"

"ഒന്ന് പോടാ " എന്നും പറഞ്ഞുകൊണ്ടവൾ ഒരു നുള്ളിൽ ഒതുക്കി

ഇതൊക്കെ ചേച്ചിമാർ ശ്രദ്ധിക്കുന്ന കാര്യം ഞാൻ ആദ്യമേ അറിഞ്ഞിരുന്നു അവരെ ഒന്ന് മൂപ്പിക്കാൻ കൂടെ ആണ് ഈ കൊഞ്ചിക്കുഴയൽ. അത് കണ്ടിട്ടാവണം

💬 Comments

View all comments