Chapter Title : ജാതകം ചേരുമ്പോൾ 5 [കാവൽക്കാരൻ]
"ആന്റി കല്ലു മോൾ എവിടെ"
ദേവുചേച്ചി ലക്ഷ്മി ആന്റിയോടായി ചോദിച്ചു
കല്ലല്ല... പാറ.... എന്താ ഒരു ഒലിപ്പിക്കൽ.. 😬
"ഓ അവൾടെ ഒരുക്കം കഴിഞ്ഞിട്ടില്ല മോളെ. ആദ്യം ധാവാണി ഉണ്ടുത്തു അത് കാണാൻ ഭംഗി ഇല്ല എന്ന് പറഞ്ഞ് ഇപ്പൊ സാരി ഉടുക്കാൻ പോയിരിക്ക."
"എന്റെ ആന്റി അവളെ ഒന്ന് പെട്ടന്ന് വിളിക്കോ എത്ര നേരം ആയി ഒരാൾക്ക് വേണ്ടി.കാത്തുനിൽക്കുന്നു " ഞാൻ ആന്റിയോടായി പറഞ്ഞു ദേഷ്യം ഒന്നും എന്റെ സ്വരത്തിൽ ഉണ്ടായിരുന്നില്ല...
"കല്ലു...... എടി ഒന്ന് പെട്ടെന്ന് വാടി..എത്ര നേരം ആയി ഇത്"
"ദാ വരണു അമ്മേ..... "
അവൾ ഇറങ്ങി വരുന്നത് കണ്ടിട്ട് എല്ലാവരും ഒന്ന് അമ്പരന്ന് നിന്നു. ഞാൻ അടക്കം.....
വെള്ളയിൽ വയലറ്റ് കളർ കര ഉള്ള സെറ്റ് സാരിയും അതെ കളറിൽ ഉള്ള ബ്ലൗസും...
സർവ്വ ലോകങ്ങളെയും അടക്കി ഭരിക്കാൻ കഴിയുന്ന സൗന്ദര്യം...... ആ എഴുതിയ നീല കണ്ണും ചുവന്ന് തുടുത്ത ചെഞ്ചുണ്ടും. കഴുത്തിലെ മാലയും ആരെ വേണമെങ്കിലും മയക്കാൻ കഴിയുന്ന മേനിയും.....
അതൊരു കാഴ്ച തന്നെ ആയിരുന്നു
സാരി കുറച്ച് താഴ്ത്തി ആണ് ഉടുത്തതെങ്കിലും പൊക്കിൾ കാണാനും മാത്രം ഉണ്ടായിരുന്നില്ല.പക്ഷെ ആ ആലില വയർ കാണാമായിരുന്നു..
എന്റെ കണ്ണെത്താത്ത ഒരു ശരീര ഭാഗങ്ങളും അവൾക്ക് ഇനി ഇല്ല
ആ ചെറ്റ സ്വഭാവം ഇല്ലെങ്കിൽ ഇവൾ തനി വജ്രം ആണ്.... അല്ലെങ്കിൽ അതിന് മുകളിൽ എന്താണോ ഉള്ളത് അത്.
പെട്ടെന്ന് പുറത്ത് ഒരു നുള്ള് കിട്ടി ഇഷ ആണ്
"ഒന്ന് പതുക്കെ നോക്കടാ. എന്തൊരു നോട്ടം ആണ് ഇത്... ആരും കാണണ്ട"
💬 Comments
View all comments