Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
ഭാര്യക്കൂടെ ഇല്ലേ....
ഞാൻ പതിയെ കണ്ണു തുറന്നു. കല്ല്യാണി ഇപ്പോഴും സുഖനിദ്രയിൽ ആണ്. കുറച്ച് നേരം അവളെ തന്നെ നോക്കി കിടന്നു ഞാൻ. സൂര്യരശ്മികൾ ആവുളുടെ മുഖത്ത് തട്ടുമ്പോൾ. അവളുടെ മുഖം പൊന്നിൽ കുളിച്ച് നിൽക്കും പോലെ... അവളുടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയും കാണാം അത് അവളുടെ കഴുത്തിൽ കിടക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗി...
ഇത്രയും സൗന്ദര്യം കൊടുത്തപ്പോൾ അവൾക്ക് കുറച്ച് നല്ല സ്വഭാവവും കൊടക്കായിരുന്നില്ലേ....
ഒരു നിമിഷം ഞാൻ എന്റെ ചിന്തകൾ കൊണ്ട് കാടുകേറി
അല്ല....ഞാൻ എന്തൊക്കെ ആണ് ഈ ആലോചിച്ച് കൂട്ടുന്നത്.....
ഇനിയും ഇങ്ങനെ തന്നെ ഇവളെയും നോക്കി കിടന്നാൽ ചെലപ്പോ ഞാൻ പോലും അറിയാതെ ഇവളുമായി പ്രണയത്തിലാവും.
ആവശ്യമില്ലാത്തതൊന്നും വേണ്ട.ഞാൻ എന്റെ മനസ്സിനോട് തന്നെ പറഞ്ഞു...
ഞാൻ ബെഡിൽ നിന്നും എണീറ്റ് ഫ്രഷ് ആവാൻ കേറി. എപ്പഴെങ്കിലും ഒക്കെ കുളിക്കുന്നത് നന്നാവും എന്ന് വിചാരിച്ചു..
കുളിച്ച് വന്നതും ബെഡിൽ ചമ്രംപടിഞ് ഇരിക്കുന്ന കല്ല്യാണിയേ ആണ് കണ്ടത് അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്....
എപ്പഴും എപ്പഴും എന്നെ ഇങ്ങനെ നോക്കി ഇരിക്കാൻ ഞാൻ വല്ല പ്രതിമയും മറ്റോ ആണോ... 😤
അവളുടെ മുഖത്ത് ദേഷ്യമുണ്ടോ ഇനി ഞാൻ ഇന്നലെ ചന്തിക്ക് പിടിച്ചതിന്റെ ആവുമോ....
എന്റെ കുറ്റം അല്ലല്ലോ ഞാൻ അവൾക്ക് മുന്നറിയിപ്പ് കൊടുത്തതല്ലേ.... 😌
"എന്താടി നോക്കി പേടിപ്പിക്കുന്നെ.... 😡"
അവൾ ഒന്നും മിണ്ടാതെ ഒരു ഡ്രെസ്സും ടവലും എടുത്ത് ബാത്‌റൂമിൽ കയറി...
ഞാനും പിന്നെ അവിടെ നിന്നില്ല താഴോട്ട് പോയി...
അമ്മമാർ എല്ലാം അടുക്കളയിൽ ആണ് തന്തമാർ എല്ലാം
💬 Comments
View all comments