Chapter Title : ജാതകം ചേരുമ്പോൾ 8 [കാവൽക്കാരൻ]
ജാതകം ചേരുമ്പോൾ 8
Jaathakam Cherumbol Part 8 | Author : Kaavalkkaran
[ Previous Part ] [ www.kkstories.com]
കഥ തുടങ്ങുന്നതിനു മുൻപ്. കഴിഞ്ഞ പാർട്ട് ഇട്ടപ്പോൾ കുറച്ചു പേർ പറഞ്ഞിരുന്നു സ്പീഡ് കുറച്ച് കൂടി എന്ന്. അത് കൊണ്ട് ഈ പാർട്ട് കൊറച്ച് സ്ലോ പേസ്ഡ് ആയിട്ടാണ് എഴുതിയത്.... എത്രത്തോളം വർക്ക് ആവും എന്ന് അറിയില്ല... ഒരു പരീക്ഷണമെന്നോണംമാണ് ഈ പാർട്ട്.... നിങ്ങൾക്ക് ഇഷ്ട്ടപെട്ടാൽ ഇങ്ങനെ തന്നെ തുടർന്ന് പോവാം.... അല്ലെങ്കിൽ മാറ്റം വരുത്താം... നിങ്ങൾ വായിച്ചു നിങ്ങളുടെ അഭിപ്രായം പറയാൻ മറക്കല്ലേ...
കാവൽക്കാരൻ
തുടർന്ന് വായിക്കു....
വെളുപ്പിനെ പോവാൻ ആയിരുന്നു തീരുമാനം...
ഇവിടെ നിന്നും ഏകദേശം നാല് മണിക്കൂറിനും മുകളിൽ ഉണ്ട് യാത്ര നേരം മാത്രം.ഞാൻ ട്രെയിനിൽ പോവാൻ അഭിപ്രായം പറഞ്ഞെങ്കിലും കല്ലു മോൾക്ക് ട്രെയിനിലും ബാസ്സിലും പോയി ശീലമില്ല എന്ന് പറഞ്ഞ് എന്റെ തന്തപിടി അതിനെ എതിർത്തു....
അല്ലെങ്കിലും ഞാൻ പറഞ്ഞ എന്തിനും അങ്ങേർക്ക് എതിർപ്പാണല്ലോ
കാറിൽ പോവാൻ തന്നെ തീരുമാനമായി. പകുതി പകുതി ദൂരം വച്ച് ഓടിക്കാനും പറഞ്ഞു
പോവുന്നതിനു തൊട്ട് മുൻപ് എല്ലാവരുടെയും സ്നേഹപ്രകടനം ആയിരുന്നു
പോവുന്നതൊക്കെ കൊള്ളാം അതിനെ അവിടെ കളഞ്ഞിട്ട് വരരുത് എന്നുള്ള ദേവു ചേച്ചിടെ ഉപദേശവും
ഞങ്ങൾ തറവാട്ടിൽ നിന്ന് ഇറങ്ങിട്ട് ഇപ്പോൾ ഏകദേശം രണ്ട് മണിക്കൂർ ഒക്കെ ആയി കാണും.ഞാനാണ് ഡ്രൈവ് ചെയ്യുന്നത്. പുള്ളിക്കാരി കാറിൽ ഇരുന്നു നല്ല ഉറക്കമാണ് ചുരുക്കിപ്പറഞ്ഞാൽ ഇനി രണ്ട് മണിക്കൂറും കൂടി ഞാൻ വണ്ടി ഓടിക്കണം എന്നർത്ഥം😤
പോകുന്ന വഴി നല്ല മഴയുള്ളതിനാൽ വിചാരിച്ചതിലും കൂടുതൽ സമയം വേണ്ടിവന്നു കൊച്ചിയിലെത്താൻ.
ഞാൻ:" എടി കല്ല്യാണി എണീക്ക് കൊച്ചി എത്തി" ഞാനൊന്ന് അവളെ കുലുക്കി എണീപ്പിക്കാൻ ശ്രമിച്ചു
അവൾക്ക് ഉണ്ടോ കുലുക്കം ഇനി ഭൂമികുലുക്കം വന്നാൽ പോലും ഞാൻ എണിക്കില്ല എന്നുള്ള മൈൻഡ് ആയിരുന്നു അവൾക്ക്.
ആ ചിറി ഒന്ന് നോക്കി പൊട്ടിച്ചാലോ? ഞാൻ എന്നോട് തന്നെ ചോദിച്ചു. പക്ഷേ അവൾ ഉറങ്ങുന്നത് കണ്ടാൽ ഒന്ന് പൊട്ടിക്കാൻ പോയിട്ട് ശല്യപ്പെടുത്താൻ പോലും തോന്നില്ല എന്നുള്ളത് മറ്റൊരു
💬 Comments
View all comments