Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
കട്ടിലിന്റെ ഒരു അറ്റം പിടിച്ച് കിടന്നു.... ഞാൻ മറ്റേ അറ്റത്തും...
ലൈറ്റ് ഓഫ് ചെയ്തു ഇപ്പോൾ റൂമിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു ഫാനിന്റെ ശബ്ദം മാത്രമേ ഉള്ളു.....
ഞാൻ ഓരോന്ന് ആ ഓടികൊണ്ടിരിക്കുന്ന ഫാനിൽ നോക്കി ആലോചിച്ചുകൊണ്ടിരിക്കുകയാണ്
ഇവൾക്ക് ഇന്ന് പേടി ഒന്നും ഇല്ലേ.... ഇന്നാണെങ്കിൽ മഴയും ഇടിയും ഒന്നും തന്നെ ഇല്ല അല്ലെങ്കിലും ആവശ്യമുള്ള സമയത്ത് ഒന്നും ഉണ്ടാവില്ലാ....
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി...
അവളെ കണ്ടതും പെട്ടെന്നൊന്നു ഞെട്ടി. കട്ടിലിന്റെ സൈഡ് പിടിച്ച് കിടന്നവൾ ഇപ്പോൾ നോക്കിയപ്പോൾ എന്റെ തൊട്ട് അടുത്ത് കിടക്കുന്നു.....
അപ്പോൾ പേടി ഉണ്ട്..... ഞാൻ മനസ്സിൽ പറഞ്ഞ് ചിരിച്ചു.....
"അതേയ് അടുത്ത് കിടക്കുന്നത് ഒക്കെ കൊള്ളാം ഞാൻ ഞാൻ കേറി പിടിച്ചു എന്നൊന്നും പറഞ്ഞു വരരുത്..."
ഒരു മുന്നറിയിപ്പെന്നോണം ഞാൻ അവളോട് പറഞ്ഞു
പക്ഷെ അവൾ മൗനം മാത്രമാണ്....
പെട്ടന്നവൾ എനിക്ക് നേരെ തിരിഞ്ഞു കിടന്നു. അവൾ എന്നെ തന്നെ നോക്കി നിൽക്കുകയാണ് എന്ന് എനിക്ക് ആ ഇരുട്ടിലും കാണാൻ കഴിഞ്ഞു....
"സിദ്ധു.... നിനക്ക് തോന്നുണ്ടോ... ഒരു പെണ്ണിന്റെ അനുവാദമില്ലാതെ അവളുടെ ശരീരം തൊടുന്നത്... നല്ലതാണ് എന്ന്... നിനക്കും സ്വന്തമായി നാല് ചേച്ചിമാർ ഇല്ലേ അവരോട് വേറെ ഒരുത്തൻ നീ ചെയുന്നത് പോലെ ചെയ്‌താൽ നിനക്ക് സഹിക്കുമോ..?"
അതും പറഞ്ഞ് അവൾ തിരിഞ്ഞു കിടന്നു..
പക്ഷെ എന്റെ മനസ്സ് മുഴുവൻ അവൾ പറഞ്ഞ കാര്യമായിരുന്നു.....
അവൾ പറഞ്ഞതല്ലേ ശരി?....അല്ല അതാണ് ശരി....
ഞാൻ ഇതുവരെ നടന്നത് എല്ലാം ഒന്നുകൂടെ ഓർത്തു.....
പക്ഷെ അതിൽ ഒന്നിൽപോലും കല്ല്യാണിയേ കുറ്റം പറയാൻ പറ്റുന്ന ഒരു
💬 Comments
View all comments