0%

Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]

കാര്യം പോലും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല....

എല്ലാം എന്റെ തെറ്റായിട്ടാണ് എനിക്ക് തോന്നിയത്.....അവൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കും എന്നല്ലാതെ ഒരിക്കൽ പോലും എന്നോട് മോശമായി പെരുമാറിയിട്ടില്ല...

ഞാൻ കല്ല്യാണിയേ ഒന്നുകൂടെ നോക്കി... അവൾ എന്റടുത്ത് തന്നെ ഉണ്ട് .....

പിന്നെ ഞാൻ അവളെ ശല്ല്യം ചെയ്യാൻ പോയില്ല...... എന്തിന് ഒന്ന്‌ മിണ്ടാൻ പോലും........

കാരണം അവൾ പറഞ്ഞത് അത്രമാത്രം മനസ്സിൽ കൊണ്ടിരുന്നു....

പുലിപോലെ വന്നത് എലിപോലെ പോയ അവസ്ഥ....

ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി....ഇന്നാണ് എല്ലാവരും കാത്തിരിക്കുന്ന ദിവസം. മാണിക്യൻ പറഞ്ഞതനുസരിച്ചു കല്ല്യാണി മരിക്കും എന്ന് പറഞ്ഞ ദിവസം. ഞാൻ അവളെ വിവാഹം കഴിച്ചെങ്കിലും എല്ലാവരുടെയും പേടി പൂർണമായി മാറാൻ ഈ ദിവസം കൂടെ കഴിയണമായിരുന്നു

ഇതിനിടക്ക് ഒരിക്കൽ പോലും ഞാൻ കല്ല്യാണിയേ ശല്യപെടുത്താൻ പോയില്ല... ഓരോന്ന് പറഞ്ഞ് സംസാരിക്കാൻ അവൾ വരുമായിരുന്നെങ്കിലും എല്ലാത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി. പതിയെ പതിയെ അവളും ഒന്നിനും വരാതെ ആയി.

ഇത്രയും ദിവസമത്രയും തറവാട്ടിൽ ഒരു മുറി മാത്രം ദിവസവും രാത്രി ലൈറ്റ് കത്തിയിരുന്നു... എന്നോട് പലതവണ ഓഫ്‌ ആക്കാൻ അവൾ പറഞ്ഞെങ്കിലും ഞാൻ കൂട്ടാക്കിയില്ല...

എല്ലാവരും ടെൻഷനിൽ ആണ്....പക്ഷെ അരുതാത്തത് ഒന്നും തന്നെ അന്ന് ഉണ്ടായില്ല... എല്ലാവർക്കും ഇപ്പോഴാണ് ആശ്വാസമായത്.. കല്ല്യാണിയുടെ മുഖത്തും ആ തെളിച്ചം കാണാം...

ഞങ്ങൾ ഇവിടെ വന്നിട്ട് ഒരുമാസം കഴിഞ്ഞിരിക്കുന്നു... ഇനിയും ഇവിടെ നിൽക്കണോ എന്ന് ചോദിച്ചപ്പോൾ... അവർ എനിക്ക് വേണ്ടി ആണ് ഇവിടെ നിൽക്കുന്നത് എന്നു പറഞ്ഞു. കല്ല്യാണിയുടെ ജാതക പ്രശ്നം കഴിഞ്ഞെങ്കിലും... അവളുടെ അച്ഛനും അമ്മയും ഏട്ടന്മാരും എല്ലാവരും

💬 Comments

View all comments