Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
രണ്ടുമാസം കൂടെ ഇവിടെ നിൽക്കാൻ തീരുമാനിച്ചു.....
കല്ല്യാണിയുമായുള്ള വിവാഹശേഷം ഞാൻ അരുതാത്ത സ്വപ്നങ്ങൾ ഒന്നും പിന്നെ കണ്ടില്ല....അതും ഒരു ആശ്വാസമായിരുന്നു
കാര്യമായി സംഭാവവികാസങ്ങൾ ഒന്നും ഇല്ലാതെ ഇരിക്കുമ്പോൾ ആണ് അച്ഛൻ ഒരു യാത്രയുടെ കാര്യം എന്നോട് അവതരിപ്പിക്കുന്നത്
അച്ഛൻ:"നാളെ നീ കല്ലുമോളെ കൂട്ടി കൊച്ചി വരെ ഒന്ന് പോണം... മോൾക്ക് മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ കോളേജിൽ ഡാൻസ് കോമ്പറ്റിഷൻ ഉള്ളതാ അപ്പോൾ അതിന്റെ പ്രാക്ടീസ് ഉണ്ട്.... കഴിഞ്ഞ തവണ പരിക്കായത് കാരണം മോൾക്ക് പങ്കെടുക്കാൻ പറ്റിയില്ല. ഇപ്പോൾ ലാസ്റ്റ് ഇയർ അല്ലേ... ഇനി ഇതൊന്നും പറ്റില്ലല്ലോ.. അതും അല്ലെ അവിടെ പ്രിൻസിപ്പാലിനെ കണ്ട് ലീവിന്റെ കാര്യം കൂടെ സംസാരിക്കണം. നമ്മുടെ ആളാണ് ഞാൻ പറഞ്ഞിട്ടുമുണ്ട് കാര്യം. അത്കൊണ്ട് നീ ഒന്ന് വെറുതെ പോയാൽ മാത്രം മതി..."
(കല്ല്യാണി Msc ഫിസിക്സ് ലാസ്റ്റ് ഇയർ ആണ്...)
ഞാൻ എതിർപ്പൊന്നും പറയാൻ നിന്നില്ല... ഇവിടം വിട്ട് കുറച്ച് നാളേക്കെങ്കിലും പോവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു....കൊച്ചി ആണ് അതിന് ബെസ്റ്റ് എന്ന് എനിക്കും തോന്നി. കാരണം ഞാൻ പഠിച്ചതും കൊച്ചി തന്നെ ആണ്.
അങ്ങനെ കൊച്ചിയിലേക്കുള്ള യാത്രയുടെ കാര്യത്തിൽ ഒരു തീരുമാനമായി. ഞാനും കല്ല്യാണിയും മാത്രമായുള്ള യാത്ര...
തുടരും......
എത്രത്തോളം നന്നായി എന്നറിയില്ല എങ്കിലും നിങ്ങളും നിങ്ങളുടെ അഭിപ്രായങ്ങൾ പറയു....
കല്ല്യാണിയുമായുള്ള യാത്ര എന്തായി തീരുമെന്ന് നമ്മുക്ക് നോക്കാം.... 🥰
💬 Comments
View all comments