Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
എന്താടാ ഇനി അഥവാ അയാൾ പറഞ്ഞത് പോലെ ഒക്കെ സംഭവിച്ചാൽ നീയും ഒരു കാരണക്കാരൻ ആവില്ലേ.... നിനക്ക് അവളെ രക്ഷിക്കാൻ പറ്റുമായിരുന്നിട്ടും.... അവളെ കൊലക്ക് കൊടുത്തു എന്നല്ലേ ബാക്കി ഉള്ളവർ പറഞ്ഞു നടക്കുക. അത് കൊണ്ട് എന്റെ അഭിപ്രായത്തിൽ അവളെ കെട്ടുക തന്നെ ആണ് നല്ലത്..."
വിവേകും അവന്റെ മറുപടിക്ക് ശരി വച്ചു... അവന് പറഞ്ഞത് ഒരു തരത്തിൽ ശരി ആണെങ്കിലും.... അതിന് ഒരു മറുപടി കൊടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല...
ഞാൻ കാൾ വച്ചു....
എനിക്ക് മുമ്പിൽ ഒരു വഴിയേ ഉള്ളു.... കല്ല്യാണിയേ വിവാഹം കഴിക്കുക....
അന്നത്തെ ദിവസം പോയതറിഞ്ഞില്ല.... വലിയ ഒരുക്കങ്ങൾ ഒന്നും ഇല്ലെങ്കിലും എല്ലാവരും തിടുക്കത്തിൽ ആണ്..... ഏറ്റവും സന്തോഷിക്കുന്നത് ലക്ഷ്മി ആന്റി ആണ് എന്ന് എനിക്ക് മനസ്സിലായി
ആ രാത്രി എനിക്ക് ഉറങ്ങാനേ പറ്റിയില്ല.അത് കൊണ്ട് ഞാൻ ദേവു ചേച്ചിടെ റൂമിൽ പോയി ചേച്ചിക്ക് ഒപ്പം കിടന്നു...
വന്ന് കഴിഞ്ഞപ്പോൾ ആണ് വേണ്ടിയിരുന്നില്ല എന്ന് തോന്നിയത്...ഫുൾ ഉപദേശം ആണ്... അവളെ അങ്ങനെ നോക്കണം ഇങ്ങനെ നോക്കണം ഉപദ്രവിക്കരുത്.... അങ്ങനെ അങ്ങനെ...
എനിക്ക് ആണേൽ ഒന്നിനും മറുപടി കൊടുക്കാൻ പോലും വയ്യാർന്നു... ശരീരം മൊത്തം ഒരു ക്ഷീണം.... അത് കണ്ടിട്ടാവണം ചേച്ചി പിന്നെ ഒന്നും മിണ്ടിയില്ല. എന്റെ തലയിൽ തലോടി മെല്ലെ കിടന്നു.... പതിയെ ഞാനും ഉറക്കത്തിലേക്ക് വീണു...
"ഡാ... എണീക്ക്.... ഡാ...."ദേവു ചേച്ചി ആണ്...
"വേഗം പോയി കുളിച്ചേ....ഞാൻ ഇടാനുള്ള ഡ്രെസ്സും കൊണ്ട് വരാം...."
"എന്തിന് "
"എന്താ 😳? ദേ ചെക്കാ മര്യാദക്ക് പോയി റെഡി ആയിക്കോ. എന്റെ കല്ല്യാണം ആണോ
💬 Comments
View all comments