0%

Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]

ഇന്ന്."

പെട്ടന്ന് ഞാൻ ചാടി എഴുന്നേറ്റ്..... കല്ല്യാണം... ഇതും ഒരു സ്വപ്നമായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു.... അല്ലെങ്കിൽ ആവശ്യം ഇല്ലാത്ത നേരത്ത് ഇത് പോലുള്ള മൈരൊന്നും കാണില്ല.... 😤

വേറെ വഴി ഇല്ലാതെ ഞാൻ റെഡി ആവാൻ തുടങ്ങി. എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം

ഡ്രസ്സ്‌ ഒക്കെ റെഡി ആണ്. അപ്പോൾ ഇതൊക്കെ ഇവർ പ്ലാൻ ചെയ്ത് തന്നെ ആണ് ഇരുന്നത് ഞാൻ സമ്മതിക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു....

ഞാൻ താഴേക്ക് ചെന്നു കുറച്ച് മുഖങ്ങൾ ഒക്കെ കണ്ടു. പക്ഷെ അവളെ മാത്രം കണ്ടില്ല....

ഇനി എന്നെ കെട്ടാൻ വയ്യാണ്ട് നാട് വിട്ട് പോയോ......

അമ്മ:"ആ വന്നോ പോയി കാറിൽ കേറിക്കോ ഞങ്ങൾ ഇപ്പൊ വരാം. പിന്നെ കല്ലു മോളും അവരൊക്കെ ആദ്യമേ പോയി. ഇനി നമ്മളെ ഉള്ളു...."

ജീവിതത്തിൽ ആദ്യമായി.... എല്ലാത്തിനും ഒരു പാവ കണക്കെ നിന്ന് കൊടുക്കുന്ന പോലെ....

ക്ഷേത്രത്തിൽ വച്ച് തന്നെ ആണ് കല്ല്യാണം എല്ലാവരും റെഡി ആയി. ഞങ്ങൾ ക്ഷേത്രത്തിലേക്ക് പോവുകയാണ്....

മനസ്സിൽ ഒരായിരം ചോദ്യങ്ങൾ....

ഞാൻ കണ്ട എന്റെ സ്വപ്നം എന്റെ ജീവിതം...

അങ്ങനെ ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും ഒക്കെ ആലോചിക്കണ്ടേ?....

ആലോചിക്കുന്നതിന് ഒടുവിൽ ക്ഷേത്രം എത്തി. അതികം ആളുകൾ ഒന്നും ഇല്ലെങ്കിലും. കുടുംബം ആയി തന്നെ അത്യാവശ്യം ആളുകൾ ഉണ്ടായിരുന്നു...

ക്ഷേത്രത്തിൽ എത്തിയപ്പോഴും ഞാൻ അവളെ തന്നെ തിരയുകയായിരുന്നു....

എല്ലാരും കൂടെ ഒരുമിച്ച് അമ്പല നടയിലേക്ക് നടന്നു അവർ അവിടെ ഉണ്ടായിരുന്നു.

കല്ല്യാണി തൊഴുകയാണ്..... തിരിഞ്ഞ് നിൽക്കുന്നതിനാൽ തന്നെ അവളുടെ മുഖം കാണാൻ സാധിക്കുന്നില്ല......

ലക്ഷ്മി ആന്റി:"നിങ്ങൾ എത്തിയോ....

💬 Comments

View all comments