Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
വേഗം വാ... മുഹൂർത്തം ആവാൻ ആയി"
ഈ തള്ളക്ക് എന്ത് തിടുക്കം ആണ് ഇവരുടെ പരാക്രമം കണ്ടാൽ തോന്നും. ഞാൻ ഒളിച്ചോടി പോവാൻ നിൽക്കാണ് എന്ന്....
ആന്റിയുടെ ശബ്ദം കേട്ടിട്ടാവണം കല്ല്യാണി താൻ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യം വിട്ടിട്ട് തിരിഞ്ഞ് നോക്കി......
'😳'
ഓരോ ദിവസവും അവളുടെ പുതിയ... രൂപങ്ങൾ ആണ് ഞാൻ കാണുന്നത്. അതും ഭംഗി കൂടുക എന്നല്ലാതെ കുറയുന്നില്ല.... പറയത്തക്ക വിധ അലങ്കാരമോ ആഭരണങ്ങളോ ഇല്ല എന്നിട്ടും എന്ത് ഭംഗി ആണ് കാണാൻ. വെള്ളയിൽ ഗോൾഡ് കലർന്ന പട്ടു സാരിയാണ് വേഷം അതിനു മാച്ചിങ് ആയിട്ടുള്ള ബ്ലൗസും..... അവളുടെ സൗന്ദര്യത്തിൽ പ്രതിഷ്ട്ട വെച്ച ദേവി പോലും മുങ്ങി പോവുന്ന പോലെ..... അത്രക്കും മനോഹരം....
ഞാൻ അവളുടെ അടുത്തായി നിന്നു. എല്ലാരും ചുറ്റിനും ഉണ്ട്.....
പൂജാരി:"ആദ്യം വധുവരൻമാർ മനസ്സ് തുറന്നൊന്നു പ്രാർത്ഥിക്കു..... "
ഞാൻ വെറുതെ കണ്ണടച്ചു നിന്നു.... അല്ലാതെ എന്ത് ചെയ്യാൻ...
പൂജാരി :"ഇനി വരൻ വധുവിന്റെ കൈ പിടിക്കൂ...."
ഞങ്ങൾ രണ്ടുപേരുടെയും ഇടയിൽ മൗനം മാത്രമാണ്.... അവൾ താഴോട്ട് നോക്കി നിൽക്കുകയാണ്.....
ഞാൻ കൈ പിടിക്കുന്നില്ല എന്ന് കണ്ടിട്ടാവണം അമ്മ അവളുടെ കൈ എന്റെ കയ്യിൽ വച്ചു തന്നു... ഒരു നിമിഷം ഉള്ളിലൂടെ ഒരു തരിപ്പ് കയറിയത് പോലെ. അവളുടെ കൈക്ക് നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ട് പേടിച്ചിട്ടാവുമോ.
ഇവളെ കെട്ടുന്നതിൽ ഞാൻ അല്ലേ പേടിക്കണ്ടേ?...
പൂജാരി നടയിൽ നിന്നും പൂജിച്ച താലി മാല എനിക്ക് കൈമാറി. ഞാൻ അതിലേക്ക് ഒന്ന് നോക്കി. ഒരു നേർത്ത ചെയിനിൽ ചെറിയ ഒരു ആലിലയിൽ ഒരു ചുവപ്പ്
💬 Comments
View all comments