Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
കൂട്ടുകയാണ്.....
"നിങ്ങൾ രണ്ടാളും ഒന്ന് ഇങ്ങോട്ട് വന്നു നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ" പാറുവാണ്
മനുഷ്യന് ഇവിടെ മൂട്ടിൽ തീ പിടിച്ചു ഇരിക്കാൻ കഴിയാതെ നിൽക്കുമ്പോൾ ആണ് അവളുടെ വീണ വായന 😡
അപ്പോഴേക്കും ഫോട്ടോ എടുക്കലൊക്കെ കഴിഞ്ഞിരുന്നു......
തിരിച്ചു തറവാട്ടിലേക്ക് തന്നെ ആണ് പോവുന്നെ... പക്ഷെ ഇപ്പോൾ എനിക്ക് ഒരു ഭാര്യ ഉണ്ട് എന്നുള്ളത് മാത്രമാണ് വ്യത്യാസം
ഞങ്ങൾക്ക് മുന്നേ അമ്മയും അച്ഛനും ചിറ്റയും ആന്റിയും ഒക്കെ എത്തിയിരുന്നു.. ഞങ്ങൾ തറവാടിന് മുമ്പിൽ എത്തിയതും നിലവിളക്കും ആയി അമ്മ എത്തി.
സ്വന്തം വീടല്ലെങ്കിലും ആചാരങ്ങൾക്ക് ഒന്നും ഒരു കുറവും ആരും വരുത്തിയില്ല. എനിക്കാണേൽ ഇതെല്ലാം കണ്ട് ചൊറിഞ്ഞു വരുന്നുണ്ട്.
നിലവിളക്കുമായി അവൾ ഉള്ളിലേക്ക് കയറി പുറകെ ഞാനും.
എനിക്ക് എങ്ങനെ എങ്കിലും റൂം എത്തിയാൽ മതിയായിരുന്നു...
ഞങ്ങൾ നേരെ ചെന്ന് പെട്ടത് മുത്തശ്ശിയുടെ മുന്നിലേക്ക് ആണ്.....
മുത്തശ്ശിയെ കണ്ടതും അവൾ കാലിൽ വീണു അനുഗ്രഹം വാങ്ങി. മുത്തശ്ശിയുടെ നോട്ടം എന്നിലേക്കായി....
ഇനി ഞാനും കാലിലേക്ക് വീഴണോ....
ഞാനും അനുഗ്രഹം വാങ്ങാൻ എന്നോണം കുനിഞ്ഞു കാലിൽ തൊട്ടു...
"നന്നായി വരും മക്കളെ" മുത്തശ്ശി അതും പറഞ്ഞ് കൊണ്ട് ഒരു ചെറിയ കടലാസിൽ നിന്നും രണ്ട് ചരടുകൾ എടുത്തു
"ഇത് മാണിക്യൻ പൂജിച്ചു തന്നതാ...രണ്ട് പേരുടെയും കൈകൾ കാണിക്കു. ഇത് കെട്ടിയാൽ പിന്നെ എന്റെ മക്കൾക്ക് ഒരു ദോഷവും വരില്ല"
മുത്തശ്ശി അതും പറഞ്ഞു ഞങ്ങളുടെ കയ്യിൽ ആ പൂജിച്ച ചരടുകൾ കെട്ടി തന്നു...
ഞാൻ പിന്നെ അവിടെ നിന്നില്ല വേഗം റൂമിലോട്ട് വിട്ടു.ഇനിയും അവിടെ നിന്നാൽ ഞാൻ ആ തള്ളയെ കാല് വാരി നിലത്തടിക്കും...
റൂമിൽ എത്തിയ ഞാൻ ഒറ്റ കിടപ്പായിരുന്നു. ഇന്നലെ ഒന്നും ഒരുപോലെ കണ്ണടച്ചിട്ടില്ല... എത്ര നേരം ഉറങ്ങി എന്നതിന് കണക്കില്ല....
എണീക്കുമ്പോഴേക്കും സമയം രാത്രി ഏഴ് കഴിഞ്ഞിരുന്നു.
ഇത്ര നേരം ഒക്കെ ഉറങ്ങിയോ.... ഞാൻ ഷർട്ടും മുണ്ടും ഒക്കെ മാറ്റി. അത് കണ്ടപ്പോൾ പിന്നെയും എന്റെ കല്ല്യാണം കഴിഞ്ഞിരിക്കുന്നു എന്നുള്ള ഓർമ വന്നു
ബെഡിൽ നോക്കിയപ്പോൾ കല്ല്യാണി ഉടുത്തിരുന്ന സാരി അഴിച്ചു മാറ്റിയത് കാണാം..
💬 Comments
View all comments