Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
പറയുന്നുണ്ട്... ലക്ഷ്മി ആന്റി ആണെങ്കിൽ ഇപ്പൊ കരയും എന്നുള്ള മട്ടാണ്....
ഞാൻ വൈശു വിനെ ഒന്ന് നോക്കി അവൾ എന്നോട് ഞങ്ങൾ രണ്ടു പേരെയും ചൂണ്ടി സൂപ്പർ 👌എന്നുള്ള ആംഗ്യം കാട്ടി.
ഈ പൂതനക്ക് ഒന്നും പറയാൻ ഇല്ലേ.ഞാൻ കല്ല്യാണിയേ നോക്കി. അതോ ആദ്യം മുതലേ ഇതെല്ലാം ഇവളുടെ പ്ലാൻ ആയിരുന്നോ.....
ഞാൻ എന്തൊക്കെയോ ചിന്തിച്ച് കൂട്ടുകയാണ്.....
"നിങ്ങൾ രണ്ടാളും ഒന്ന് ഇങ്ങോട്ട് വന്നു നിന്നെ ഒരു ഫോട്ടോ എടുക്കട്ടെ" പാറുവാണ്
മനുഷ്യന് ഇവിടെ മൂട്ടിൽ തീ പിടിച്ചു ഇരിക്കാൻ കഴിയാതെ നിൽക്കുമ്പോൾ ആണ് അവളുടെ വീണ വായന 😡
അപ്പോഴേക്കും ഫോട്ടോ എടുക്കലൊക്കെ കഴിഞ്ഞിരുന്നു......
തിരിച്ചു തറവാട്ടിലേക്ക് തന്നെ ആണ് പോവുന്നെ... പക്ഷെ ഇപ്പോൾ എനിക്ക് ഒരു ഭാര്യ ഉണ്ട് എന്നുള്ളത് മാത്രമാണ് വ്യത്യാസം
ഞങ്ങൾക്ക് മുന്നേ അമ്മയും അച്ഛനും ചിറ്റയും ആന്റിയും ഒക്കെ എത്തിയിരുന്നു.. ഞങ്ങൾ തറവാടിന് മുമ്പിൽ എത്തിയതും നിലവിളക്കും ആയി അമ്മ എത്തി.
സ്വന്തം വീടല്ലെങ്കിലും ആചാരങ്ങൾക്ക് ഒന്നും ഒരു കുറവും ആരും വരുത്തിയില്ല. എനിക്കാണേൽ ഇതെല്ലാം കണ്ട് ചൊറിഞ്ഞു വരുന്നുണ്ട്.
നിലവിളക്കുമായി അവൾ ഉള്ളിലേക്ക് കയറി പുറകെ ഞാനും.
എനിക്ക് എങ്ങനെ എങ്കിലും റൂം എത്തിയാൽ മതിയായിരുന്നു...
ഞങ്ങൾ നേരെ ചെന്ന് പെട്ടത് മുത്തശ്ശിയുടെ മുന്നിലേക്ക് ആണ്.....
മുത്തശ്ശിയെ കണ്ടതും അവൾ കാലിൽ വീണു അനുഗ്രഹം വാങ്ങി. മുത്തശ്ശിയുടെ നോട്ടം എന്നിലേക്കായി....
ഇനി ഞാനും കാലിലേക്ക് വീഴണോ....
ഞാനും അനുഗ്രഹം വാങ്ങാൻ എന്നോണം കുനിഞ്ഞു കാലിൽ തൊട്ടു...
"നന്നായി വരും മക്കളെ" മുത്തശ്ശി അതും പറഞ്ഞ് കൊണ്ട് ഒരു ചെറിയ
💬 Comments
View all comments