0%

Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]

കടലാസിൽ നിന്നും രണ്ട് ചരടുകൾ എടുത്തു

"ഇത് മാണിക്യൻ പൂജിച്ചു തന്നതാ...രണ്ട് പേരുടെയും കൈകൾ കാണിക്കു. ഇത് കെട്ടിയാൽ പിന്നെ എന്റെ മക്കൾക്ക് ഒരു ദോഷവും വരില്ല"

മുത്തശ്ശി അതും പറഞ്ഞു ഞങ്ങളുടെ കയ്യിൽ ആ പൂജിച്ച ചരടുകൾ കെട്ടി തന്നു...

ഞാൻ പിന്നെ അവിടെ നിന്നില്ല വേഗം റൂമിലോട്ട് വിട്ടു.ഇനിയും അവിടെ നിന്നാൽ ഞാൻ ആ തള്ളയെ കാല് വാരി നിലത്തടിക്കും...

റൂമിൽ എത്തിയ ഞാൻ  ഒറ്റ കിടപ്പായിരുന്നു. ഇന്നലെ ഒന്നും ഒരുപോലെ കണ്ണടച്ചിട്ടില്ല... എത്ര നേരം ഉറങ്ങി എന്നതിന് കണക്കില്ല....

എണീക്കുമ്പോഴേക്കും സമയം രാത്രി ഏഴ് കഴിഞ്ഞിരുന്നു.

ഇത്ര നേരം ഒക്കെ ഉറങ്ങിയോ.... ഞാൻ ഷർട്ടും മുണ്ടും ഒക്കെ മാറ്റി. അത്  കണ്ടപ്പോൾ പിന്നെയും എന്റെ കല്ല്യാണം കഴിഞ്ഞിരിക്കുന്നു എന്നുള്ള ഓർമ വന്നു

ബെഡിൽ നോക്കിയപ്പോൾ കല്ല്യാണി ഉടുത്തിരുന്ന സാരി അഴിച്ചു മാറ്റിയത് കാണാം.. മനസ്സിൽ പെട്ടെന്നൊരു കൊള്ളിയാൻ മിന്നി.

ഞാൻ ഉള്ളപ്പോൾ ആണോ ഇവൾ ഡ്രസ്സ്‌ മാറിയേ......

ശോ മിസ്സ്‌ ആയി...... കാര്യം കല്ല്യാണിയേ എനിക്ക് ഇഷ്ട്ടമല്ലെങ്കിലും അവളുടെ സൗന്ദര്യത്തിനോടും ശരീരത്തിനോടും ആരാധന ആയിരുന്നു....😌

ഞാൻ അടിയിലോട്ട് പോയി ഉദ്ദേശിച്ച പോലെ എല്ലാവരും അവിടെ ഉണ്ട്. ചേച്ചിമാർ ഒക്കെ എന്നെ കണ്ടതും ഒരു ആക്കി ചിരി ചിരിച്ചു

മൈര്......

പിന്നെ ദേവുചേച്ചിടെ അടുത്ത് പോയി ഇരുന്നു.

കല്ല്യാണി അവളുടെ റൂമിൽ ആണെന്ന് അറിഞ്ഞു. ക്ഷീണം കാരണം ഉറങ്ങാൻ പോയതാണത്രേ.....

ഒന്നും കഴിക്കാത്തത് കൊണ്ട് തന്നെ നല്ല വിശപ്പ് ഉണ്ടായിരുന്നു. കഴിച്ച് കഴിഞ്ഞതും റൂമിലോട്ട് വിട്ടു

ഇനി അവിടെ ഇരുന്നിട്ടും വലിയ പ്രയോജനം ഇല്ല.

💬 Comments

View all comments