Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
കാരണം നല്ല രാത്രി ആയി തുടങ്ങിയിരുന്നു
ഫോൺ ഒക്കെ അപ്പോഴാണ് തുറന്നു നോക്കിയത് തന്നെ.......
നോക്കിയതും വിവേകിന്റെയും അവിനാഷിന്റെയും പത്തിരുപതു മെസ്സേജ് കാണാം...പിന്നെ പാറുവിന്റെയും.
ഞാൻ ആദ്യം തുറന്നത് പാറുവിന്റെ മെസ്സേജ് ആണ്. കുറച്ച് ഫോട്ടോസ് ആണ്. ലോഡ് ആവുന്നേ ഉള്ളു..
എന്റെയും കല്യാണിയുടെയും കല്ല്യാണ ഫോട്ടോസ് ആണ് അതെല്ലാം
കുറ്റം പറയരുതല്ലോ നല്ല ഫോട്ടോസ് ആയിരുന്നു. കല്ല്യാണിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നുണ്ട്. ഇതൊക്കെ കണ്ടാൽ എന്നെ ഒക്കെ ആരെങ്കിലും ശ്രദ്ധിക്കുമോ...
കുശുമ്പ് ഒന്നും ഇല്ല ട്ടോ.....
ഞാൻ കുറച്ച് നേരം ആ ഫോട്ടോസിൽ നോക്കി ഇരുന്നു....
ശേഷം വിവേകിന്റെയും അവിനാഷിന്റെയും ഇൻബോക്സ് തുറന്നു....
ചറ പറ മെസ്സേജസ് ആയിരുന്നു എല്ലാത്തിനും മറുപടി കൊടുക്കാൻ മടി ആയത് കാരണം ഞാനും അവരും ഉള്ള ഒരു ഗ്രൂപ്പ് ക്രീയേറ്റ് ചെയ്യാൻ തീരുമാനിച്ചു....
വിളിക്കാൻ ഒന്നും ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ
ചാറ്റ് തന്നെ ആണ് നല്ലത്
ഗ്രൂപ്പ് ക്രീയേറ്റ് ചെയ്തതിന് ശേഷം ഒരു ഹായ് അയച്ചു
അയച്ചതെ ഓർമ ഉള്ളു പിന്നെ അവരുടെ വക ചറ പറ മെസ്സേജ് ആണ്
ഉഫ് എന്തൊരു കരുതൽ ആണ് ഇവർക്ക്...
ഡാ കല്യാണം കഴിഞ്ഞോ, അവൾ എവിടെ, അവൾ എന്താ പറഞ്ഞത്.... ഫസ്റ്റ് നൈറ്റ് എങ്ങനെ ആഘോഷിക്കാൻ ആണ് പ്ലാൻ... അങ്ങനെ.... അങ്ങനെ.....
മൈരന്മാർക്ക് എന്തൊക്കെ അറിയണം....
ഞാൻ പാറു അയച്ച ഫോട്ടോസ് അതെ പോലെ അവർക്ക് ഷെയർ ചെയ്തു
രണ്ടുപേരും സീൻ ആക്കി.....
അവിനാഷ് എന്തോ ടൈപ്പിങ്ങിൽ ആണ്.....
വിവേകിന്റെ വക '😳' ഈ ഒരു ഇമോജി ആയിരുന്നു
💬 Comments
View all comments