0%

Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]

മറുപടി...

ശേഷം ഇരുവരും ടൈപ്പിംഗ്‌ ആയി

കാര്യമായി എന്തോ ടൈപ്പ് ചെയ്യിണ്ട്...

അങ്ങനെ കൊറച്ച് നേരത്തിനോടുവിൽ അവരുടെ റിപ്ലൈ വന്നു

അവിനാഷ്:"എടാ... ഇതാണോ നീ പറഞ്ഞ കല്ല്യാണി.... എന്റെ മോനെ എന്താടാ ഇത്. ഒരാൾക്ക് ദൈവം ഇത്ര ഒക്കെ സൗന്ദര്യം കൊടുക്കുമോ.... She is the last word of beauty man"

വിവേക്:"ഇവളെ കെട്ടാൻ ആണോടാ നായേ.. നിനക്ക് പറ്റില്ല എന്ന് പറഞ്ഞത്. നിന്നെ ഒക്കെ മടല് വെട്ടി അടിക്കണം... എന്നാലും നീ ആ കുട്ടിനെ പറ്റി എന്തൊക്കെ അവരാതം ആട പറഞ്ഞെ സൗന്ദര്യം ഉള്ളവരെ ബഹുമാനിക്കാൻ പടിക്കട ആദ്യം"

പുല്ല് വേണ്ടായിരുന്നു... ഞാൻ പറഞ്ഞില്ലേ... ഇത് ഇങ്ങനെ ഒക്കെ വരൂ എന്ന്.... 😐

ഞാൻ:"ഡേയ്.... ഒരുമാതിരി മറ്റേടത്തെ വർത്താനം പറയല്ലേ.....വെച്ച് പോടാ മൈരൻമാരെ....."

എനിക്ക് ഇത് തന്നെ വേണം എല്ലാം എന്റെ തെറ്റാണ്.ഇവന്മാരോട് ആശ്വാസത്തിന് വേണ്ടി മെസ്സേജ് അയക്കാൻ പോയ എന്നെ മതിലോ പറയാൻ..... ഞാൻ ഫോൺ ഓഫ് ആക്കി വച്ചു കിടന്നു.....

കിടന്നെങ്കിലും ഉറക്കം വരുന്നില്ല...

കുറച്ച് നേരം കഴിഞ്ഞതും ഫോണിൽ നിന്നും തുരു തുരാ....നോട്ടിഫിക്കേഷൻ സൗണ്ട് ഞാൻ ഫോൺ ഓപ്പൺ ആക്കി.

ക്ലാസ്സ്‌ ഗ്രൂപ്പിൽ നിന്നാണ്... പഠിച്ചു കഴിഞ്ഞ് ഇറങ്ങിയതും ഉറങ്ങിയ ഗ്രൂപ്പ്‌ ആണ് അതിൽ നിന്നും എന്താ ഇത്ര മെസ്സേജസ്സ്.... ഞാൻ ഓപ്പൺ ചെയ്തു....

ശുഭം

കല്ല്യാണ ഫോട്ടോ വിവേക് ഗ്രൂപ്പിൽ ഇട്ടിരിക്കുന്നു. അടിയിൽ ഒരു ക്യാപ്ഷനും

'നമ്മുടെ ക്ലാസ്സിന്റെ കണ്ണിലുണ്ണിയായ സിദ്ധാർത്തിന്റെ കല്ല്യാണമായിരുന്നു ഇന്ന് എല്ലാവരും അവനെ അനുഗ്രഹിക്കു...'

ഇതൊക്കെ എന്ത് തരം കഴപ്പാണ് എന്ന് എത്ര ആലോചിച്ചിട്ട്

💬 Comments

View all comments