Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
മനസ്സിലാവുന്നില്ല....
ഇവർ ആദ്യം മുതലേ ഇത്ര വലിയ ചെറ്റകൾ ആയിരുന്നോ....
എന്തായാലും അതിന്റെ ബഹളം ആണ് ഗ്രൂപ്പിൽ നടക്കുന്നെ... എല്ലാവരും അവളെ കുറിച്ചാണ് പറയുന്നത്. കുറച്ചുപേർ എഡിറ്റഡ് ആണ് എന്നും മറ്റു ചിലർ Ai ആണ് എന്നും ഒക്കെ പറയുന്നു
പിന്നെ കുശുമ്പ് ഇല്ലാത്ത പെണ്ണുങ്ങൾ അവൾ അത്രവലിയ ലുക്ക് ഇല്ല എന്നും. സിദ്ധു കാണാൻ സൂപ്പർ ആയിട്ടുണ്ട് എന്നും പറയുന്നുണ്ട്....
ആ ലാസ്റ്റ് പറഞ്ഞത് എനിക്ക് ഇഷ്ട്ടായി...
കുറേപേർക്ക് കല്ല്യാണം വിളിക്കാത്തത്തിലുള്ള ദേഷ്യവും കാണാം..
അവർക്ക് അറിയില്ലല്ലോ എന്റെ അവസ്ഥ
അങ്ങനെ അവരുടെ മെസ്സേജും വായിച്ചു കിടക്കുമ്പോൾ ആണ് ഡോറിൽ ഒരു മുട്ട് കേൾക്കുന്നത്......
ഞാൻ വാതിൽ അടച്ചിട്ടില്ല പോന്നോളാൻ പറഞ്ഞു
വാതിൽ തുറന്നു വരുന്ന ആളെ കണ്ട് എന്റെ മനസ്സ് ഒന്ന് പകച്ചു.....
കല്ല്യാണിയാണ് ഒരു സ്കൈ ബ്ലു കളർ ടി ഷർട്ടും.... ഗ്രെ കളർ പാവാടയുമാണ് വേഷം.... അവളുടെ കയ്യിൽ ഒരു ഗ്ലാസ്സ് പാല് കാണാം.....
അയ്യേ.... ഇവൾ ഇതെന്ത് ഭാവിച്ചാണ്. ഇവൾക്ക് ആ പാലും കൊണ്ട് അവളുടെ റൂമിൽ പൊക്കൂടെ...
അവൾ അകത്ത് കയറിയതും വാതിൽ അടച്ച് കുറ്റി ഇട്ടു......
ഇപ്പോൾ ആ റൂമിൽ ഞാനും അവളും മാത്രമാണ്....
ഞാൻ പെട്ടെന്ന് ചാടി എണീറ്റു....
"അതേയ്.... എന്ത് ഭാവിച്ച് ആണ്...."ഞാൻ അവളോടായി ചോദിച്ചു....
"പാല്..."അവൾ തല കുനിച്ച് മറുപടി പറഞ്ഞു.
ചെറിയ ഒരു നാണമുണ്ടായിരുന്നോ അവളുടെ ആ മറുപടിയിൽ....
ഏയ് എനിക്ക് തോന്നിയതാവും ഇവൾക്ക് അതൊന്നും ഉണ്ടാവാൻ ചാൻസ് ഇല്ല. അല്ല അതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ വിഷയം..
"പാല് നീ കൊണ്ടുപോയി
💬 Comments
View all comments