0%

Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]

നിന്റെ അച്ഛന് കൊടുക്ക്...."

"ദേ സിദ്ധു ഞാൻ നിന്നോട് ഒരു തവണ പറഞ്ഞതാണ് എന്റെ വീട്ടുകാരെ പറ്റി ഒന്നും പറയരുത് എന്ന്...."

"പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി കോപ്പേ... ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിച്ചിട്ട്... നിന്ന് ചെലക്കുന്നോ.... നിന്റെ വീട്ടുകാരെ പറ്റി പറയരുത് എന്ന് പോലും...

എടി എടി..... നിന്നെ എന്റെ തലയിൽ കെട്ടിവച്ചവർ അല്ലേടി നിന്റെ ഈ വീട്ടുക്കാർ..."

ഞാൻ എടുത്തടിച്ചത് പോലെ പറഞ്ഞു....

അതോടു കൂടി അവൾ നിശബ്ദമായി...

അവളുടെ മുഖം മങ്ങിയ പോലെ....

"ഞാൻ പാല് ഇവിടെ വെക്കുന്നുണ്ട് നിനക്ക് വേണമെങ്കിൽ കുടി..."അതും പറഞ്ഞവൾ കട്ടിലിൽ കയറി കിടന്നു....

ഇവൾക്ക് അപ്പോ പോവാൻ ഒന്നും ഉദ്ദേശം ഇല്ലേ.... 😳

"അല്ല എന്താണ് മോളുടെ ഉദ്ദേശം..."

"എന്ത് ഉദ്ദേശം...."

"നീ എന്ത് കണ്ടിട്ടാണ് എന്റെ കട്ടിലിൽ കയറി കിടക്കുന്നെ എന്ന്..."

"പിന്നെ ഞാൻ എവിടെ കിടക്കണം എന്നാണ് നീ പറയുന്നേ...."

"ദേ കല്ല്യാണി മനുഷ്യനെ വെറുതെ പ്രാന്ത് പിടിപ്പിക്കരുത് നിനക്ക് നിന്റെ റൂമിൽ കയറി കിടന്നാൽ എന്താ... അതോ നീ ഒരു ഭാര്യയുടെ അധികാരം കാണിക്കുകയാണോ.... അങ്ങനെ വല്ലതും ഒക്കെ ആണ് ഉദ്ദേശമെങ്കിൽ നടക്കൂല മോളെ.... കാല് വാരി നിലത്ത് അടിക്കും ഞാൻ. പറഞ്ഞില്ല എന്ന് വേണ്ട...."

അവൾ മൗനമാണ്. ഞാൻ പറഞ്ഞത് കേൾക്കാഞ്ഞിട്ടാണോ അതോ കേട്ട ഭാവം നടിക്കാത്തതാണോ.... എന്തായാലും ആദ്യത്തെ ആവില്ല....

അവൾ എനിക്ക് എതിർവശം ചെരിഞ്ഞു കിടക്കുകയാണ്...പെണ്ണിന്റെ ആകാര വടിവ് എടുത്തു കാണിക്കുണ്ട്... ചെരിഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ അവളുടെ പാവാട അവളുടെ പാദത്തിൽ നിന്നും കുറച്ച് മാറിയാണ്

💬 Comments

View all comments