Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
കിടക്കുന്നത് ആ സുന്ദരമായ പാദങ്ങൾ എനിക്ക് കാണാം എന്തൊരു നിറമാണ് ഒരു തരി രോമം പോലുമില്ല. ആ നേർത്ത സ്വർണ പാദസരം അവളുടെ കാലിന്റെ ഭംഗി കൂടുതൽ വർധിപ്പിച്ചത്പോലെ....
ദൈവമേ കണ്ട്രോൾ തരണേ.....
പുറത്ത് നല്ല മഴ ഉണ്ട് ജനൽപാളികൾ അടച്ചിട്ടില്ലാത്തത് കൊണ്ടുതന്നെ നല്ല തണുത്ത കാറ്റു റൂമിൽ വീശുന്നുണ്ട്. അതിന്റെ കൂടെ ഫാനിന്റെ കാറ്റും കൂടെ ആയപ്പോ പുതച്ച് മൂടി കിടന്നുറങ്ങാൻ വേണ്ടി മനസ്സ് വെമ്പി...
പക്ഷെ ഈ പൂതന ഇവിടെ കിടക്കുമ്പോൾ എങ്ങനെ ആണ്... 🥲
ഇവൾ രണ്ടും കല്പിച്ചാണ് ഇനിയും പറഞ്ഞ് കൊണ്ട് നിന്നിട്ട് കാര്യം ഇല്ല. അവളെ ഇനി തൊട്ടാൽ ചേച്ചിമാർ തെറ്റും അതും ഉറപ്പാണ്..
ആ സോഫയിൽ പോയി കിടക്കാം... ഓരോരോ ഗതികേട് അല്ലാതെ എന്ത് പറയാം.....
ഞാൻ തലയിണയും പുതപ്പും എടുക്കാൻ തുനിഞ്ഞതും. കല്ല്യാണി കിടന്ന കിടപ്പിൽ തിരിഞ്ഞ് നോക്കി. ഞാൻ എന്ത് ചെയ്യാൻ പോവുകയാണ് എന്നുള്ള ഭാവമായിരുന്നു അത്.
'നീ എന്ത് ചെയ്യാൻ പോവാണ്... "അവൾ ചോദിച്ചു
ഞാൻ:"തമ്പുരാട്ടി ഇങ്ങനെ പരന്ന് കിടക്കുകയല്ലേ അടിയൻ ആ സോഫയിൽ കിടന്നോളാം....."
കല്ല്യാണി:"അതൊന്നും വേണ്ട എന്റെ അടുത്ത് കിടക്ക്...."
ഏഹ്ഹ്..... 😳
ഞാൻ കേട്ടത് മാറിപോയതാണോ....
"എന്ത് ഞാൻ കേട്ടില്ല....."വിശ്വാസം വരാത്ത രീതിയിൽ ഞാൻ ഒന്നൂടെ ചോദിച്ചു....
"എന്റെ അടുത്ത് കിടന്നാൽ മതി എന്ന് ഞാൻ വേണേൽ കുറച്ചും കൂടെ നീങ്ങി കിടക്കാം..."
ഇവളുടെ കിളി പോയോ ഇനി......
"ഓഹ് പിന്നെ എന്റെ പട്ടി കിടക്കും നിന്റെ കൂടെ ഒന്ന് പോയേടി...... 😤"
"സിദ്ധു പ്ലീസ് ഡാ.... എനിക്ക്..... എനിക്ക്
💬 Comments
View all comments