Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
ദേഷ്യമുണ്ടോ ഇനി ഞാൻ ഇന്നലെ ചന്തിക്ക് പിടിച്ചതിന്റെ ആവുമോ....
എന്റെ കുറ്റം അല്ലല്ലോ ഞാൻ അവൾക്ക് മുന്നറിയിപ്പ് കൊടുത്തതല്ലേ.... 😌
"എന്താടി നോക്കി പേടിപ്പിക്കുന്നെ.... 😡"
അവൾ ഒന്നും മിണ്ടാതെ ഒരു ഡ്രെസ്സും ടവലും എടുത്ത് ബാത്‌റൂമിൽ കയറി...
ഞാനും പിന്നെ അവിടെ നിന്നില്ല താഴോട്ട് പോയി...
അമ്മമാർ എല്ലാം അടുക്കളയിൽ ആണ് തന്തമാർ എല്ലാം ഓരോന്ന് കത്തിവച്ചിരിക്കുകയാണ്
എന്താ എല്ലാവരുടെയും സന്ദോഷം.... 😤
പെട്ടന്ന് പുറത്തൊരു അടി. പാറുവാണ്....
അവളുടെ മുഖത്ത് ഒരു വഷളൻ ചിരി കാണാം... അതിന്റെ അർത്ഥം മനസിലാക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.....
ഞാൻ മൈൻഡ് ചെയ്യാൻ നിന്നില്ല...
പിന്നീട് അങ്ങോട്ട് ലക്ഷ്മി ആന്റിയുടെ സ്നേഹപ്രകടനം ആയിരുന്നു......
ഞാൻ എല്ലാത്തിനും ചിരിച്ചു കൊടുത്തു..
പുതിയ പുതിയ കാര്യങ്ങൾ ഒക്കെ ആണ് ഇന്ന് ഇവിടെ നടക്കുന്നെ. ആരും ഭക്ഷണം ഒന്നും കഴിച്ചില്ലത്രേ ഞങ്ങളെ കാത്തിരിക്കുകയായിരുന്നു എല്ലാരും..
ഇനി വരാൻ കല്ല്യാണി മാത്രമേ ഉള്ളു....
അവളെ കാത്തിരിക്കാൻ ഒന്നും എന്റെ വയർ സമ്മതിച്ചില്ല. ഞാൻ കഴിക്കാൻ ഇരുന്നു....
അപ്പോഴേക്കും കല്ല്യാണിയും കുളിയും നനയും കഴിഞ്ഞ് താഴെ എത്തിയിരുന്നു. അവൾ വന്നതും എന്റെ അടുത്തായി ഇരുന്നു.
പിന്നീട് ഞങ്ങൾ എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു.
കല്ല്യാണി ഇടക്ക് ഇടക്ക് ചൊറിയാൻ വരും എന്നല്ലാതെ വലിയ സംഭവവികസങ്ങൾ ഇല്ലാതെ ആ ദിവസം രാത്രിയായി....
ഇവളുടെ രാവിലത്തെ കഴപ്പ് രാത്രി മാറ്റികൊടുക്കാം എന്നുള്ള മൈൻഡ് ആയിരുന്നു എനിക്ക്.
ഞാൻ അവളെ കാത്ത് ബെഡിൽ തന്നെ കിടക്കുകയാണ് പക്ഷെ അവളെ മാത്രം കാണുന്നില്ല
ഇനി അവൾ വേറെ എവിടെങ്കിലും കിടക്കാൻ പോയിട്ടുണ്ടാവുമോ....
അപ്പോൾ എന്റെ പ്രതികാരം....
അങ്ങനെ ഓരോന്നും ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ഡോറും തുറന്ന് കല്ല്യാണി കയറി വന്നത്. ടീഷർട്ടും പാവാടയും തന്നെ ആണ് വേഷം. കയറിയതും ഡോർ അവൾ തന്നെ ലോക്ക് ആക്കി....
കല്ല്യാണി തിരിഞ്ഞതും അവളെ തന്നെ നോക്കി നിൽക്കുന്ന എന്നെയാണ് കണ്ടത്. എന്റെ മുഖത്തെ ചിരികണ്ടതും അവളൊന്ന് ഞെട്ടിയപോലെ....
അവൾ പതിയെ വന്ന് കട്ടിലിന്റെ ഒരു അറ്റം പിടിച്ച് കിടന്നു.... ഞാൻ മറ്റേ അറ്റത്തും...
ലൈറ്റ് ഓഫ്
💬 Comments
View all comments