Chapter Title : ജാതകം ചേരുമ്പോൾ 7 [കാവൽക്കാരൻ]
എന്നിട്ട് കട്ടിലിന്റെ മറുവശത്തായി കിടന്നു...
നെഞ്ചോക്കെ പട പട മിടിക്കുന്നു....
റൂമിൽ ഫുൾ ഇരുട്ടാണ്. എന്നാലും ചെറിയ വെട്ടം ഉണ്ട്....
ഞാൻ അവളെ ഒന്ന് നോക്കി അവൾ എനിക്ക് എതിർവശം തിരിഞ്ഞ് കിടക്കുകയാണ്.....
ഞാൻ ആണെങ്കിൽ മുകളിലോട്ട് നോക്കിയും...
"അതേയ്.... എന്റെ കൂടെ കിടക്കുന്നത് ഒക്കെ കൊള്ളാം പക്ഷെ..... കുറച്ച് കഴിഞ്ഞാൽ കുറ്റം പറഞ്ഞ് വരരുത്.... 😌"
ഞാൻ ഒന്ന് എറിഞ്ഞു നോക്കി
എറിഞ്ഞത് കൊണ്ടു എന്ന് തന്നെ പറയാം
"നീ എന്താ ഉദ്ദേശിച്ചത് "
കല്ല്യാണി തിരിഞ്ഞ് കിടന്നു ചോദിച്ചു....
"അല്ല രാത്രി യിൽ എന്റൊപ്പം കിടക്കുന്നവരെ ഒക്കെ കേറി പിടിക്കുന്ന സ്വഭാവം എനിക്ക് ഉണ്ട്... പിന്നെ അതും പറഞ്ഞ് എന്റെ മെക്കട്ട് കേറരുത്...."
അതും പറഞ്ഞ് ഞാൻ ഒരു വഷളൻ ചിരി ചിരിച്ചു.......
ഇതൊക്കെ ചെയ്യുമ്പോ മനസിന് ഒരു സുഖം
"മോന്റെ മനസ്സിലിരിപ്പ് എനിക്ക് മനസ്സിലായി... അങ്ങനെ വല്ലോം സംഭവിച്ചാൽ നിന്റെ കൈ ഞാൻ വെട്ടും....."
പെട്ടെന്നാണ് ഒരു വലിയ മുഴക്കത്തോടെ.... ഒരു ഇടി വെട്ടിയത്.. സ്വിച്ചിട്ടപോലെ കല്ല്യാണിയും നിശബ്ദയായി
പക്ഷെ ഞാനാണ് വീർപ്പ് മുട്ടുന്നത്...
ആ ഇടി വെട്ടിയപ്പോൾ കല്ല്യാണി പെട്ടന്ന് ഉരുണ്ട് കേറി എന്റെ അടുത്ത് വന്നു കിടന്നിരിക്കുന്നു. അവൾ ഒരു കൈ എന്റെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുമുണ്ട്.... പേടികൊണ്ട് ചെയ്തതാണെന്ന് അവളുടെ ശ്വാസ ഗതിയിൽ നിന്നും ഞാൻ മനസ്സിലാക്കി....
അവളുടെ സുഗന്ധം എന്റെ മൂക്കിൽ നുഴഞ്ഞു കേറി.... ഞാൻ വല്ലാതെ വിയർക്കുന്നുണ്ട്
എന്തിനാണ് എന്ന് ചോദിച്ചാൽ എനിക്കും ഉത്തരമുണ്ടായിരുന്നില്ല...
പെണ്ണിനെ കേറി പീഡിപ്പിച്ചാലോ....
അരുത് അബു അരുത്....
മനസ്സ് മന്ത്രിച്ചു......
💬 Comments
View all comments