Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]
നമ്മൾ ഒരാളെ നോക്കി നിൽക്കുമ്പോൾ അയാൾ ഇങ്ങോട്ട് നോക്കാറാണ് പതിവ്...ഇവിടെ അതൊന്നും കാണാൻ ഇല്ല.അതോ ഇവൾ കണ്ടിട്ടും കാണാത്ത പോലെ അഭിനയിക്കുകയാണോ....
മൈര് കുറച്ച് കഴിഞ്ഞ് വന്നാൽ മതിയായിരുന്നു... അങ്ങനെ ആണെങ്കിൽ ഇവിടെ കിടന്ന് മെഴുകേണ്ട അവസ്ഥ വരില്ലായിരുന്നു......
എന്റെ നോട്ടം കണ്ടിട്ടാവണം...അവളുടെ കൂട്ടത്തിലെ വേറെ ഏതോ ഒരുത്തി എന്നെ കണ്ടു..ശേഷം കല്ല്യാണിയോടായി എന്തോ സ്വകാര്യവും പറഞ്ഞു...
ഇനി ഏതോ അലവലാതി നിന്നെ കുറേ നേരം ആയി നോക്കുന്നു എന്ന് വല്ലതും ആവുമോ... എന്തായാലും സംഗതി ഏറ്റു കല്ല്യാണി അവസാനം അവളുടെ തിരുമോന്ത ഇങ്ങോട്ടൊന്നു തിരിച്ചു...
എന്നെ കണ്ടതും അവൾ എന്റെ അടുത്തേക്ക് ഓടി വന്നു....
"നീ എന്താ ഇവിടെ... "
"എന്താ പോണോ... "
അതും പറഞ്ഞ് ഞാൻ തിരിയാൻ നിന്നതും... അവൾ എന്റെ കയ്യിൽ കയറി പിടിച്ചു..
"പോവാതെ... പെട്ടന്ന് കണ്ടത് കൊണ്ട് ചോദിച്ചതല്ലേ ഞാൻ"
അവൾ എന്നോടായി പറഞ്ഞു. അവളുടെ ആ പ്രവൃത്തി എനിക്ക് എന്തെന്നില്ലാത്ത സന്തോഷം നൽകിയെങ്കിലും ഞാൻ അത് പുറത്ത് കാണിച്ചില്ല.....
ഞാൻ പതുക്കെ അവളുടെ പിന്നിലായി നിൽക്കുന്ന കൂട്ടുകാരികളെ നോക്കി എല്ലാരും അന്ധം വിട്ട് നിൽക്കുകയാണ്...ഇനി ഒരു പക്ഷേ ഇവളുടെ കല്ല്യാണം കഴിഞ്ഞത് പറഞ്ഞിട്ടുണ്ടാവില്ലേ....
"ഞാൻ നിന്നെ കൂട്ടാൻ വന്നതാണ്.... "
ഒരു ചമ്മൽ ഉണ്ടായിരുന്നെങ്കിലും ഞാൻ എങ്ങാനൊക്കെയോ പറഞ്ഞു...
എന്റെ മറുപടിയിൽ അവളുടെ കവിളുകൾ ചുവക്കുന്നതും. ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഒളിപ്പിക്കുന്നതും ഞാൻ കണ്ടു...പക്ഷേ കുറച്ച് നേരത്തെ ആയുസ്
മാത്രമേ അതിന് ഉണ്ടായിരുന്നുള്ളു...
"ഓ ഇന്നെന്താ നിന്റെ ഗോപുനേ ഒന്നും കിട്ടിലേ...."
അവൾ വലിയ താൽപ്പര്യമില്ലാത്ത
💬 Comments
View all comments