Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]
മട്ടിൽ പറഞ്ഞു.....
ഓ അപ്പോ ജാഡ കാണിക്കാൻ ആണ് ഉദ്ദേശം ലെ ശരിയാക്കിത്തരാം......
"നീ വരുന്നുണ്ടോ ഇല്ലയോ...? എന്തായാലും ഗോപു എന്നെ ഒരു സിനിമക്ക് വിളിച്ചതാ പിന്നെ നിന്നെ കൂട്ടാൻ വേണ്ടി മാത്രം വന്നതാ.. ഇനി ഇപ്പൊ അവളുടെ കൂടെ തന്നെ പോവാം ലേ.....അപ്പോ ശരി ബൈ നിന്റെ പ്രാക്ടീസ് കഴിഞ്ഞാൽ അപ്പാർട്മെന്റിലോട്ട് പോയ മതി...."
ഞാൻ ഒന്ന് എറിഞ്ഞു നോക്കിയതാണ് കൊത്തിയാൽ കൊത്തി.അതും പറഞ്ഞ് ഞാൻ പോവാൻ നിന്നതും......
"അയ്യോ പോവല്ലേ..... നീ എന്തായാലും ഇവിടെ വരെ വന്നതല്ലേ ഞാനും കൂടെ വരാം......"
അങ്ങനെ വഴിക്ക് വാടി കുശുമ്പി കല്ല്യാണി....
ഇതല്ല ഇതിനപ്പുറം ചാടി കിടന്നവനാടി ഈ സിദ്ധു... 😏
ഉള്ളിൽ സന്തോഷം ഒക്കെ തോന്നിയെങ്കിലും ഞാൻ അത് പുറത്ത് കാണിക്കാതെ ചെറിയ ഒരു ജാഡ ഒക്കെ ഇട്ടു നിന്നു..
അപ്പോഴേക്കും അവളുടെ ഫ്രണ്ട്സും ഞങ്ങടെ അടുത്ത് എത്തിയിരുന്നു....
കല്ല്യാണി:"എടി ഞാൻ പോവാണേ.... നാളെ കാണാം...."
"എടി പോവല്ലേ നാളെ അല്ലേ കോമ്പറ്റിഷൻ കുറച്ചു നേരം കൂടെ പ്രാക്ടീസ് ചെയ്യാം..."
അതിൽ ഏതോ ഒരുത്തി കല്ല്യാണിയോട് പറഞ്ഞു
ഇവർക്കൊന്നും വേറെ പണിയില്ലേ... 😤
കല്ല്യാണി:" ഇല്ലെടി ഞാൻ പോവാ.. എന്നെ കൂട്ടാൻ വന്നതാ... സിദ്ധു"
"ഇതാണോ സിദ്ധു.....ആൾ നല്ല ലുക്ക് ആണല്ലോ "
എന്നെ നോക്കി വേറെ ഒരുത്തി പറഞ്ഞു....
പക്ഷെ എനിക്ക് അത് നല്ലോം ഇഷ്ട്ടായി. അല്ലെങ്കിലും സത്യം പറയുന്നവരെ എനിക്ക് പണ്ടേ ഇഷ്ടമാണ്......
"കുറച്ച് കഴിഞ്ഞ് പോയാൽ മതിയോ...ഒരൊറ്റ തവണ കൂടെ പ്രാക്ടീസ് ചെയ്തിട്ട് വരാം ഞാൻ "
കല്ല്യാണി എന്നോട് വളരെ
💬 Comments
View all comments