0%

Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]

ആവേശത്തോട് കൂടെ ചോദിച്ചു........

"ആ കുഴപ്പല്ല... " അല്ലാതെ ഞാൻ എന്ത് പറയാൻ.....

അവർ പിന്നെയും ആ മാവിന്റെ ചുവട്ടിലേക്ക് പോയി പക്ഷേ കല്ല്യാണിക്ക് നല്ല തിടുക്കമായിരുന്നു....

ഏതോ ഒരു തമിഴ് സോങ് ആണ്.... പതുക്കെ തുടങ്ങി പിന്നെ അങ്ങോട്ട് കത്തി കേറുന്ന രീതിയിലുള്ള സോങ്....

ഒരു കാര്യം പറയാതെ ഇരിക്കാൻ വയ്യാ അസാധ്യമാണ് അവരുടെ ഒത്തൊരുമ

എനിക്ക് ബാക്കി ഉള്ളവരെ കാണുമ്പോൾ ആണ് സങ്കടം. ബാക്കി ഉള്ളവർ കാണാൻ മോശം ഒന്നുമല്ലെങ്കിലും കല്ല്യാണിയേ മാത്രം എടുത്തു കാണിക്കുന്നുണ്ട്. അവരെ ആരെങ്കിലും ഒക്കെ ശ്രദ്ധിക്കുമോ എന്ന് വരെ സംശയമാണ്.....

കല്ല്യാണി ഡാൻസ് ചെയ്യുമ്പോൾ എന്നെ തന്നെയാണ് നോക്കുന്നത് ആ കണ്ണിൽ എന്നോടുള്ള പ്രണയാമാണോ.....

അവളുടെ പ്രാക്ടീസ് കഴിഞ്ഞതും അവൾ എന്റെ അടുത്തേക്ക് ഓടി വന്നു....

"പോവാം... "

ഇതിപ്പോ എന്റേക്കാൾ തിടുക്കം ആണല്ലോ ഇവൾക്ക്.ഇനിയും വൈകിയാൽ ഞാൻ ഗോപുവിന്റൊപ്പം പോവും എന്ന് കരുതീട്ടാണോ....

അവളുടെ അസൂയക്ക് പോലും പ്രത്യേക ഭംഗിയായിരുന്നു

"കല്ലു ഒന്ന് അവിടെ നിന്നെ.... "

ദേ അടുത്ത മാരണം. ഇവളുമ്മാർക്ക് പ്രാക്ടീസ് കഴിഞ്ഞാൽ വീട്ടിൽ പൊക്കൂടെ...

അല്ല എനിക്ക് പ്രശ്നം ഒന്നും ഇല്ലാട്ടോ. പക്ഷേ പോവാൻ തുടങ്ങുന്നവരെ ഇങ്ങനെ ഇടക്ക് ഇടക്ക് വിളിച്ചു ശല്യപെടുത്തണോ... 😤

നിങ്ങൾ തന്നെ പറ ഇതൊക്കെ നല്ല ശീലമാണോ?

"കല്ല്യാണം കഴിഞ്ഞിട്ട് ഒരു ചെലവ് പോലും തരാതെ പോവാണോ രണ്ടും..... "

അവളുടെ ഒരു കൂട്ടുകാരി ഒരു കള്ള ചിരിയോടെ പറഞ്ഞു.....ബാക്കി ഉള്ളവരും കൂടെ അത് ഏറ്റ് പിടിച്ചപ്പോൾ ഇനി ഇവളുമ്മാർക്കൊന്നും ചെലവ് കൊടുക്കാതെ ഇവിടുന്ന് പോവാൻ പറ്റില്ല

💬 Comments

View all comments