Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]
എന്ന് എനിക്ക് മനസ്സിലായി...
ഊറ്റാൻ ഉള്ള പരുപാടി ആണ്...
കല്ല്യാണി എന്ത് ചെയ്യും എന്നുള്ളൊരു നോട്ടം നോക്കി.....
ഞാൻ എന്ത് ചെയ്യാൻ. എനിക്കില്ലല്ലോ ഇങ്ങനെ എരണം കെട്ട ഫ്രണ്ട്സ്....
കല്ല്യാണി :"ഇപ്പോ തന്നെ വേണോ.... നാളെ കോമ്പറ്റിഷൻ കഴിഞ്ഞ് പോയാൽ പോരേ...."
ഏതോ ഒരുത്തി.. "പറ്റൂല മോളെ ഇപ്പോ പോയാൽ നിങ്ങളെ രണ്ടുപേരെയും കിട്ടുമോ എന്ന് തന്നെ ഡൌട്ട് ആണ്.... ഇനി പൈസേടെ പ്രശനം ആണെങ്കിൽ നമ്മുക്ക് പിന്നെ പോവാ...."
അവൾ അത് എന്നെ നോക്കിയാണോ പറഞ്ഞത്... എനിക്ക് സംശയമില്ലാതില്ല... 🤔
എനിക്കും വാശി കേറി.... സ്വന്തമായിട്ട് അധ്വാനിച്ചു ഉണ്ടാക്കിയതല്ലെങ്കിലും ഒരു പാവം കോടീശ്വരനെ ആണ് അവർ നോവിച്ചു വിട്ടത്.....
അല്ലെങ്കിലും അഭിമാനത്തിന്റെ കാര്യത്തിൽ ഞാനും എന്റെ തന്തയും ഒരേ വേവ് ലെങ്ത് ആണ് 😤
"അങ്ങനെ ആണെങ്കിൽ ഇപ്പോ തന്നെ പോവാം.... "ഞാൻ അവരോടായി പറഞ്ഞു..
"എല്ലാരും കൂടെ എങ്ങനെ പോവും...."മറ്റൊരുത്തി...
"ഞങ്ങൾ കുറച്ച് പേർ ദേ അവിടെ കിടക്കുന്ന ആ കാറിൽ വരാം...."ഒരുത്തി കുറച്ച് ദൂരേ മാറി കിടക്കുന്ന ഒരു 'BMW 2 Series Gran Coupe'
കാണിച്ച് തന്നു പറഞ്ഞു...
ഷോ ഇറക്കാണ് പുന്നാര മോൾ.... ഇവൾക്കെന്താ എന്നെ കണ്ട വല്ല പിച്ചക്കാരൻ ആയിട്ട് തോന്നുന്നുണ്ടോ..ഞാൻ വന്ന കാർ ഒന്നും ഇവൾ കണ്ടില്ലേ...
ഞാൻ കല്ല്യാണിയേ ഒന്ന് നോക്കി ഇതൊക്കെ നിന്റെ ഫ്രണ്ട്സ് തന്നെ ആണോ ഡി എന്നുള്ള മട്ടിൽ...
അവളാണെങ്കിൽ സോറി ഡാ എന്നുള്ള മട്ടിൽ എന്നെ നോക്കി കെഞ്ചി...
ക്യാഷിന്റെ കഴപ്പ് കാണിക്കാൻ ആണ് ഉദ്ദേശമെങ്കിൽ എനിക്ക് എന്റെ തന്തയേ
💬 Comments
View all comments