Chapter Title : ജാതകം ചേരുമ്പോൾ 9 [കാവൽക്കാരൻ]
മനസ്സിൽ ധ്യാനിക്കേണ്ടി വരും....
"എന്നാൽ ബാക്കി ഉള്ളവർ ദേ ആ കാറിൽ ഞങ്ങടൊപ്പം പോര്...."
കുറച്ച് മാറി പാർക്ക് ചെയ്ത് എന്റെ 'Mercedes-Benz Maybach S-Class' കാണിച്ചു കൊണ്ട് പറഞ്ഞു...😏
സംഭവം ദേവു ചേച്ചിടെ ആണ്... എന്നെ കൊണ്ട് നിർബന്ധിച്ചു എടുപ്പിച്ചതാണ്. അതെന്തായാലും നന്നായി...
ഞാൻ ആ ഷോ ഇറക്കിയവളെ ഒന്ന് നോക്കി....
അവളുടെ മുഖം കണ്ടപ്പോ ഒരു സമാധാനം.....
കഴിഞ്ഞിട്ടില്ല രാമ... ഒന്നൂടെ ബാക്കി ഉണ്ട്
കല്ല്യാണി :"എന്നാ പോയാലോ എനിക്ക് അറിയുന്ന ഒരു സ്ഥലം ഉണ്ട്. രേഷ്മ ഞങ്ങടെ ഒപ്പം പോര്... പിന്നെ ബാക്കി ഉള്ളവർ ഞങ്ങളെ ഫോളോ ചെയ്ത് പോര്..."
എന്റൊപ്പം ഫ്രണ്ട് സീറ്റിൽ കല്ല്യാണി ഉണ്ട് പിന്നെ ബാക്ക് സീറ്റിൽ വേറെ ഒരു പെണ്ണും. ബാക്കി ഉള്ളവരുടെ പോലെ അല്ല അവൾ എന്ന് എനിക്ക് ആദ്യം മനസ്സിലായത് ആണ്. കണ്ടാൽ തന്നെ ഒരു പാവം ടച്ച് ആണ് അവൾക്ക്. അവൾ ആദ്യം തൊട്ടേ സൈലന്റ് ആയത് കൊണ്ട്. അവളോട് മാത്രം കുറച്ച് കരുണ കാണിക്കാം എന്ന് വിചാരിച്ചു..
"സിദ്ധു..... ഇതാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.... രേഷ്മ.."
കല്ല്യാണി ആ കുട്ടിയെ നോക്കി പറഞ്ഞു..
ഞാൻ അവളെ നോക്കി. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു...
ഞാൻ:"അപ്പോ ബാക്കി ഉള്ളവരോ...."
കല്ല്യാണി :"എടാ സോറി ഡാ അവർ അങ്ങനെ ആണ് നീ അതൊന്നും കാര്യാക്കണ്ട.... പക്ഷേ പാവങ്ങൾ ആണ്...എന്നേ വല്ല്യ കാര്യാ.."
ഞാൻ മറുപടി കൊടുത്തില്ല....
എവിടെയും ഒരു വലിയ റസ്റ്റോറന്റ് കാണാനും ഇല്ല. അവളുമാരുടെ ജാഡ ഇന്നോട് കൂടി തീർത്തുകൊടുക്കണം അത്
💬 Comments
View all comments