Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]
ശെരിക്കും എനിക്ക് പേടി തന്നെ തോന്നി. അതിനേക്കാളും വിശേഷം ഒരുവശത്തുള്ള അവളുടെ കൂർത്ത പല്ലാണ് അതിനു ചിരിക്കുമ്പോൾ പുറത്തേക്ക് കാണുമ്പോ ‘അമ്മെ... പ്രേതം’ എന്ന് പറഞ്ഞു ഞാൻ കളിയാക്കു മെങ്കിലും എന്റെ ചന്തിയിൽ അപ്പൊ തന്നെ അതിനു മറുപടിയെന്നോണം നുള്ളി ചുവപ്പിക്കാറുണ്ട്, ഒരു മര്യാദയും കാണില്ല അവൾക്ക്, ആകെയുള്ള അനിയനാണ് എന്ന വിചാരവുമില്ല.
വല്ലപ്പോഴും മാത്രമേ എന്നെ ഒരു അനിയൻ എന്ന കരുതൽ കൊണ്ട് തലോടിയിട്ടുള്ളു, ചേച്ചിയുടെ നുണക്കുഴി ആ സമയത്തൊക്കെ ഞാൻ തൊട്ടു നോക്കാറുണ്ട്. അതൊക്കെ ഓർമ്മകൾ പോലെ ആയി, ഇപ്പൊ രണ്ടാളും കീരിയും പാമ്പും പോലെയാണ്.
അവൾന്നു ഞാൻ ഇപ്പൊ വിളിക്കുമ്പോ പോലും ഉള്ളിൽ നല്ല പേടിയുണ്ട് ട്ടാ, അമ്മയോട് എനിക്കിതൊന്നും പറയാൻ വയ്യ, എങ്കിൽ പിന്നെ നിങ്ങളോടു എങ്കിലും എനിക്ക് പറയാല്ലോ.
പറയാല്ലോ ലെ……..
എന്റെ പേര് വിനയ് അമ്മയുടെ വിനുക്കുട്ടൻ, പക്ഷെ ചേച്ചി അങ്ങനെ വിളിക്കാറൊന്നും ഇല്ല എടാ വിനൂ എന്നെ ചേച്ചിയുടെ വായീന്നു വരൂ.
വീട്ടിലാകെ നാല് പേരാണ് ഞാൻ, ചേച്ചി, അമ്മ,മുത്തശ്ശി.
ചോരുന്ന പഴയ ഒരു ഇരുനില വീടാണ് ഞങ്ങളുടെ, മുകളിൽ ഒരു മുറിയുണ്ട് അവിടെ ഞാനും ചേച്ചിയുമാണ് കിടക്കുക, താഴെ മുത്തശ്ശിക്കും അമ്മയ്ക്കുമായി ഒരു മുറി പിന്നെയുള്ളത് അച്ഛന്റെ മുറിയാണ്, പക്ഷെ ആ മുറിയിൽ ആരും കിടക്കാറൊന്നും ഇല്ല. അവിടെ അച്ഛന്റെ ഓർമക്കായി സൂക്ഷിച്ചിരിക്കുന്ന കുറെ പുസ്തകങ്ങളാണ്.
ചേച്ചിയുമായി പിണങ്ങിയാൽ ഞാനും ചിലപ്പോ അമ്മയുടെ കൂടെ നിലത്താണ് ഞാൻ കിടക്കുക മുത്തശ്ശി വിശാലമായിട്ട് കട്ടിലിലും, പ്രായമുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ എല്ലാം നോക്കാനും, ആഴ്‌ചയില്‍ ഒരൂസം അമ്പലത്തിൽ ഞങ്ങളെ
💬 Comments
View all comments