Chapter Title : ജനാരോഹകയന്ത്രം [? ? ? ? ?]
മാമൻ എത്തി, ഇനി 10 ദിവസം നാട്ടിൽ ഉണ്ടാകും, മാമൻ പോകുന്നത് വരെ എനിക്ക് സുഖമാണ്. കാരണം അജുമാമന്റെ ബുള്ളറ്റിൽ പിറകിൽ മാമനെ കെട്ടിപിടിച്ചു പോകാൻ നല്ല രസമാണ്, എന്ത് ചോദിച്ചാലും ആള് വാങ്ങിത്തരികയൊക്കെ ചെയ്യും.
അജുമാമന് ചേച്ചിയേക്കാളും പൊക്കമുണ്ട് , തടിയുമുണ്ട്
അമ്മയും മാമനും ചേച്ചിയുമൊക്കെ നല്ല ഉയരമാണ്, പക്ഷെ എനിക്ക് അച്ഛന്റെ പ്രകൃതമാണ് , അതുകൊണ്ട് തന്നെ കുള്ളൻ എന്ന വിളിപ്പേരും സ്‌കൂളിലുണ്ട് .
മാമനോട് കല്യാണം കഴിക്കാൻ അമ്മ ഓരോ വരവിനു പറയുമെങ്കിലും അടുത്ത വരവിനു നോക്കാം ചേച്ചി എന്ന് പറഞ്ഞു അമ്മയെ സമ്മതിപ്പിക്കും. അമ്മയും അത് കേൾക്കാറാണ് പതിവ്.
കഴിഞ്ഞ തവണ വന്നപ്പോൾ മാമൻ ഒരു ചുമന്ന ടേപ്പ് റെക്കോർഡർ ചേച്ചിയുടെ നിർബന്ധത്തിനു വാങ്ങിച്ചു കൊടുത്തിരുന്നു, തമിഴിലെ എന്നവളെ എന്നവളെ എന്ന പാട്ടും പുതു വെള്ളൈമഴയും ആണ് ചേച്ചി മിക്കപ്പോഴും തനിച്ചിരിക്കുമ്പോ വെക്കുക, മലയാളം ആണെകിൽ ശ്രീരാഗമോ തേടുന്നു എന്ന പാട്ട്.

കഴിഞ്ഞ വരവിനു മാമൻ ഒരു പറമ്പ് വാങ്ങിച്ചർന്നു , വീടിന്റെ അവിടെനിന്നും അഞ്ചാറു കിലോമീറ്റര് അപ്പുറത്താണ്. റോട്ടിൽ നിന്നും ഒത്തിരി ഉള്ളിലോട്ടു പോണം. പറമ്പ് ആദ്യമായി കണ്ടപ്പോൾ ഇത്ര ഉള്ളിൽ മാമൻ എന്തിനാ ഈ സ്‌ഥലം വാങ്ങിയേ എന്നായിരുന്നു എന്റെ ചിന്ത.
അവിടെ എന്നെയും ചേച്ചിയും കൂട്ടികൊണ്ട് മാമൻ ഒന്ന് രണ്ടു തവണ പോയിരുന്നു , അതിന്റെ ഉളിലോട്ടു പോകുന്തോറും ഒത്തിരി മാങ്ങയും പേരക്കയും ചമ്പക്കയും ഒക്കെയുണ്ട് മുൻപിൽ ഒരു കുളവും അടുത്ത് മോട്ടോർ ഉള്ള മുറിയും ഉണ്ട്. ( ചതുരാകൃതിയിൽ ഉള്ള വലിയ കുളമാണ് ഒരു വലിയ
💬 Comments
View all comments