0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

അവരുടെ സ്നേഹത്തെ കുറിച്ചും എല്ലാം പറഞ്ഞു പറഞ്ഞു എന്നിൽ ധൈര്യം നിറച്ചത് എന്റെ വർഷയാണ്. ഞങ്ങൾ ഇറങ്ങി നടക്കുമ്പോൾ വർഷ അത് നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ ചെറുതായി നനയുന്നുണ്ടോ ?? ചിലപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കും. എങ്കിലും ഇതുവരെ ഇല്ലാത്ത സന്തോഷത്തോടെ ഞാൻ ജീവേട്ടന്റെ കൈപിടിച്ച് നടന്നു.

ഞാൻ സാരിയാണ് ഉടുത്തത്.. ജീവേട്ടൻ മുണ്ടും ഷർട്ടും.

"അമ്മു തന്നെ ഏത് വേഷത്തിൽ കാണുന്നതിനേക്കാളും ഭംഗിയാ ഈ സാരി ഉടുത്ത് കാണാൻ... അത് എന്താണെന്ന് അറിയാമോ?.."

ജീവേട്ടൻ ചോദിച്ചു . എന്നാൽ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. എനിക്ക് അറിയില്ലായിരുന്നു എന്ത്‌ മറുപടി പറയണം എന്ന്.. ജീവേട്ടൻ തന്നെ തുടർന്നു പറഞ്ഞു.

"തന്നെ ഞാൻ ആദ്യം കാണുന്നത് സാരി ഉടുത്താണ്... അതുപോലെ നീ സാരിയൊക്കെ ഉടുത്തു കല്ല്യാണ പെണ്ണായി എന്റെ മുന്നിൽ നിന്നപ്പോൾ ഞാൻ അതിശയിച്ചു പോയി.. ഈ സുന്ദരിയെ എന്തേ ഇതിന് മുൻപ് ആരും കട്ട് കൊണ്ട് പോകാതിരുന്നത് എന്ന്.. അത്രയേറെ സുന്ദരി ആയിട്ടാ താൻ കല്ല്യാണ പന്തലിൽ വന്നത് ... ഇന്ന് രാത്രിയിൽ ഇതുപോലെ വന്നാൽ മതി.. അതൊരു മോഹമാ.."

ഞങ്ങൾ നടന്നു അമ്പലത്തിൽ എത്തി.

"താനെന്താടോ ഒന്നും മിണ്ടാത്തത്? ഇവിടെ വന്നതിന് ശേഷം താൻ എന്നോട് മിണ്ടിയതേ ഇല്ലല്ലോ.. ഞാൻ തന്നെ തട്ടിക്കൊണ്ടു പോയത് ഒന്നും അല്ല. ഇങ്ങനെ മിണ്ടാതിരിക്കാൻ.. ഈ കഴുത്തിൽ താലി കെട്ടിയവനാ ഞാൻ. ഇതിനു മുൻപ് താൻ ഇങ്ങനെ മിണ്ടാതിരുന്നിട്ടില്ലല്ലോ? എന്ത് പറ്റിയെടോ അമ്മൂസേ?"

"അത് ഒന്നും ഇല്ല ഏട്ടാ... ഞാൻ വർഷയുടെ കാര്യം ആലോചിച്ചിട്ടാ...? "

"വർഷയ്‌ക്ക്‌

💬 Comments

View all comments