0%

Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]

Author : VaSco Read All Parts 1.6K

എന്ത് പറ്റി.. എന്റെ അമ്മൂനെ ഞാൻ കൊണ്ട് പോയപ്പോൾ അവൾക്ക് സങ്കടം ആയി കാണും അല്ലേ?"

"ആ അതേ ഏട്ടാ.... അവൾ ഇന്നലെ തല ചുറ്റി വീണെന്ന്. ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോയെന്ന്. അമ്മ പറഞ്ഞു."

എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്. എന്റെ മനസ്സിൽ അപ്പോൾ വർഷ ഒന്നും ആയിരുന്നില്ല. ജീവേട്ടന് ഒന്നും മനസ്സിലാകാരുതേ എന്നായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ജീവേട്ടന്റെ കൂടെ പുറത്ത് എല്ലാം പോകുന്നത്. മിണ്ടാൻ തുടങ്ങുന്നത്. ഇത്രയും നാൾ എനിക്ക് വേണ്ടി എല്ലാം ചെയ്തതും പറഞ്ഞതും വർഷ ആയിരുന്നല്ലോ..

"ആണോ... അത്രയും സ്നേഹം ഉണ്ട് തന്നോട് വർഷയ്ക്ക്. അതാ അങ്ങനെ സംഭവിച്ചത്.. ഇങ്ങനെ ആണെങ്കിൽ അടുത്താഴ്ച നമ്മൾ പോകുമ്പോൾ എങ്ങനെ ആയിരിക്കും." ജീവേട്ടൻ ചോദിച്ചു.

ഞങ്ങൾ അമ്പലത്തിൽ എത്തി തൊഴുതു ഇറങ്ങി അവിടെയുള്ള തറയിൽ ഇരുന്നു. ജീവേട്ടൻ എന്നോട് എന്തൊക്കെയോ സംസാരിച്ചു. ഞാൻ ആ സംസാരം കേട്ടിരുന്നു. എനിക്ക് ജീവേട്ടനെ കെട്ടിപ്പിടിക്കാൻ തോന്നി.

എന്നെ അറിയുന്ന ഒന്ന് രണ്ടുപേർ വന്നു കുശലം ചോദിച്ചു. പിന്നെ ഞങ്ങൾ തിരിച്ചു നടന്നു. അപ്പോഴാണ് .. ജീവേട്ടൻ ഒരു കാര്യം പറഞ്ഞത്.

"നാളെ എന്റെ ഫ്രണ്ട്സിന്റെ ഒരു പാർട്ടി ഉണ്ട്.. നമുക്ക് പോകുമ്പോൾ അവിടെ കയറിയിട്ട് പോകാം.."

ഈ ഫ്രണ്ട്സിനെ പറ്റിയെല്ലാം വർഷ എന്നോട് പറഞ്ഞു തന്നിരുന്നു. അവരുടെ ഫോട്ടോസും കാണിച്ചു പരിചയപ്പെടുത്തി തന്നിരുന്നു. അന്ന് കല്യാണത്തിന് പോയപ്പോൾ എടുത്ത ഫോട്ടോ കാണിച്ചു തന്നിട്ട്..

ഞങ്ങൾ വീട്ടിൽ എത്തി .. വർഷ അപ്പോഴും റൂമിൽ കിടക്കുകയായിരുന്നു. അമ്മ നിർബന്ധിച്ചു കിടത്തിയതായിരിക്കും.. ഇനിയും ബോധം കെട്ട് വീഴുമോ എന്നു

💬 Comments

View all comments