Chapter Title : ജീവന്റെ അമൃതവർഷം 4 [ഏകൻ]
പേടിച്ചു. എന്തിനും ഈ പേടി. അച്ഛനും അമ്മയും ഇങ്ങനെ പേടിപ്പിച്ചു പേടിപ്പിച്ചു ആണ് എനിക്ക് കൂടുതൽ ഇങ്ങനെ ആയത്.. കൂടെ കൂട്ടുകാരുടെയും മറ്റും കളിയാക്കലും. അതിന്റെ ഇരയാണ് ഞാൻ ഇപ്പോൾ അവളും ഞാൻ കാരണം അനുഭവിക്കുന്നു.
ഞങ്ങൾ നേരെ അവളെ കാണാനാണ് പോയത്. ഞങ്ങളെ കണ്ട ഉടനെ അവൾ എഴുന്നേറ്റു.
"എഴുനേൽക്കേണ്ട.. കിടന്നോ.. ഇപ്പോൾ അമ്മു പറഞ്ഞിട്ട കാര്യങ്ങൾ അറിയുന്നത്. ഇങ്ങനെയൊക്കെ തല ചുറ്റി വീഴാമോ... വർഷയ്ക്ക് നല്ല ധൈര്യം ഉണ്ടെന്ന ഞാൻ കരുതിയത്.. സാരമില്ല. വർഷയെ ആരെങ്കിലും കെട്ടികൊണ്ട് പോകുമ്പോൾ ഈ അമ്മു ബോധം കെട്ട് വീഴുമോ എന്ന് നമുക്ക് നോക്കാം.." ജീവേട്ടൻ പറഞ്ഞു.
എനിക്ക് ചിരി വന്നു. ജീവേട്ടനാണ് അവളെ കെട്ടികൊണ്ട് പോയത്. ബോധം കെട്ട് വീണത് ഞാനും. എന്നിട്ട് ഒന്നും അറിയാതെ ജീവേട്ടൻ പറയുന്നത് കേട്ടാൽ ചിരി വരില്ലേ.. പക്ഷെ അപ്പോഴും വർഷയുടെ കണ്ണിൽ നനവ് ഉണ്ടായിരുന്നു.
പിന്നെ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനു മുൻപ് അച്ഛൻ ജീവേട്ടനോട് മദ്യം വേണോ എന്ന് ചോദിച്ചു കാണും. രാത്രിയിൽ കഴിക്കുന്ന പതിവ് അച്ഛന് ഉണ്ട്. എന്നാൽ ജീവേട്ടൻ കഴിച്ചില്ല എന്ന് തോനുന്നു.
എന്നേയും ജീവേട്ടനെയും അമ്മ അടുത്ത് അടുത്ത് ഇരുത്തി. ഞങ്ങൾക്ക് എതിരെ വർഷയും ഇരുന്നു. അടുത്ത് അച്ഛനും.. അമ്മയാണ് എല്ലാവർക്കും വിളമ്പിയത്.. വർഷ അമ്മയെ സഹായിക്കാൻ നിന്നപ്പോൾ അമ്മ സമ്മതിച്ചില്ല. ഇനി കുറച്ചു ദിവസം വർഷ എന്തായാലും വീട്ടു തടങ്കലിൽ ആയിരിക്കും.. അമ്മയുടെ കണ്ണ് വെട്ടിച്ചു പുറത്ത് ഇറങ്ങാൻ പറ്റില്ല.
അങ്ങനെ ഭക്ഷണം കഴിച്ചു കുറച്ചു സമയം ഇരുന്നു.
💬 Comments
View all comments