Chapter Title : ജീവന്റെ അമൃതവർഷം 6 [ഏകൻ]
എന്നിട്ട് ചോദിച്ചു.
"ഇത് എത്ര ദിവസമായി ഏട്ടാ പോയിട്ട്..? ഇത് എവിടെ പോയതാ...? അമ്മ പറഞ്ഞു അവിടെ വീട്ടിൽ വന്നിരുന്നു എന്ന്. അവിടെ ചെന്നതിന്റെ പിറ്റേന്ന് എവിടെയോ പോയെന്നും. അതുകൊണ്ടാണ് അമ്മയും അച്ഛനും ഇങ്ങോട്ട് വന്നതെന്ന് പറഞ്ഞു."
" ഞാൻ നിനക്കൊരു സമ്മാനം വാങ്ങാൻ പോയത് ആണ്."
"എന്തു സമ്മാനം..?"
" ഞാനെന്തു സമ്മാനം തന്നാലും നീ വാങ്ങുമോ..?"
" വാങ്ങും. എന്ത് സമ്മാനം തന്നാലും ഞാൻ സന്തോഷത്തോടെ വാങ്ങും. അത് പൊന്നുപോലെ നോക്കും. " അമൃത പറഞ്ഞു
" എന്നാൽ കണ്ണടയ്ക്ക്. ഞാൻ പറഞ്ഞിട്ടല്ലാതെ കണ്ണ് തുറക്കാൻ പാടില്ല."
" ശരി സമ്മാനം താ. ഞാൻ കണ്ണടയ്ക്കാം. "
അതും പറഞ്ഞ് അമൃത കണ്ണടച്ച് കൈനീട്ടി.
ജീവൻ കാറിന്റെ ഡോർ തുറന്നു . വർഷയെ കാറിൽ നിന്നും ഇറങ്ങാൻ സഹായിച്ചു. പിന്നെ അവളുടെ കൈപിടിച്ച് അമൃതയുടെ മുന്നിൽ കൊണ്ടുപോയി നിർത്തി. എന്നിട്ട് അമൃത യോട് പറഞ്ഞു.
" ഇനി കണ്ണുതുറന്നോ. "
അമൃത മെല്ലെ കണ്ണ് തുറന്നു. മുന്നിൽ വർഷയുടെ മുഖം കണ്ടു ഞെട്ടി സന്തോഷത്തോടെ "മോളെ" വിളിച്ചു കെട്ടിപ്പിടിക്കാനായി നോക്കി..
എന്നാൽ പെട്ടെന്ന് ജീവൻ തടഞ്ഞു.
" നിമിഷം ഒരു നിമിഷം. നിന്റെ അനിയത്തിയെ മുഴുവനും ഒന്ന് നോക്ക്. എന്നിട്ട് കെട്ടിപ്പിടിച്ചാൽ മതി "
അമൃത വർഷയെ നോക്കി. അമൃത ഞെട്ടിപ്പോയി. തന്നെപ്പോലെ തന്നെ തന്റെ അനിയത്തിയും വയറും വീർപ്പിച്ച് നിൽക്കുന്നു
അതിനുശേഷം മെല്ലെ അമൃത വർഷയോട് ചോദിച്ചു.
" ഞാനെന്താ കാണുന്നത്. എന്താ മോളെ ഇത്... നിനക്കിത് എങ്ങനെ പറ്റി.?"
" ചേച്ചിക്ക്
💬 Comments
View all comments