Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]
നിമ്മി: ഓക്കേ ഡാ...
കാൾ സിദ്ധു കട്ട് ചെയ്തു...
സ്നേഹ: മീരയെ കൂടാതെ വേറെ ആൾകാർ ഒക്കെ ഉണ്ട് അല്ലെ നിനക്ക്?
സിദ്ധു: എന്ത്?
സ്നേഹ: ഏയ്... ചോദിച്ചതാ... ഞാൻ ഓർത്തു മീര മാത്രേ ഉള്ളു എന്ന്.
സിദ്ധു: നീ എന്തൊക്കെയാ പറയുന്നേ?
സ്നേഹ: നീ എവിടെയാ എന്നൊക്കെ ചോദിക്കാൻ പറ്റുന്ന റിലേഷൻ ഉള്ള ആൾ അല്ലെ വിളിച്ചത്?
സിദ്ധു: ഏയ്... അത് എൻ്റെ ഒരു ഫ്രണ്ട് ആടോ...
സ്നേഹ: ഓക്കേ... അപ്പോ മീര യോ?
സിദ്ധു: മീരയും...
സ്നേഹ: ഹ്മ്മ്... അത് തന്നെയാ ഞാൻ പറഞ്ഞത്. മീരയെ പോലെ തന്നെ ഉള്ള വേറൊരു ഫ്രണ്ട് ഉം ഉണ്ടല്ലോ എന്ന്.
സിദ്ധു: എൻ്റെ സ്നേഹ വെറുതെ ആവശ്യം ഇല്ലാതെ ഓരോന്ന് പറയാതെ.
സ്നേഹ: ഹ്മ്മ്... ഉവ്വ... നടക്കട്ടെ...
സ്നേഹ ക്കു ഉള്ളിൽ എന്തോ ഒരു സങ്കടം തല പൊക്കി. സിദ്ധു നു ഒരുപാട് പേര് കൈയിൽ ഉണ്ട്, അതുകൊണ്ട് എന്നെങ്കിലും തന്നോട് ഒരു അടുപ്പം വരും എന്നുള്ള അവളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. സ്നേഹ വെറുതെ പുറത്തേക്ക് നോക്കി ഇരുന്നു.
സിദ്ധു തൻ്റെ കാർ മറൈൻ ഡ്രൈവ് ലെ ഒരു മുന്തിയ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് കയറ്റി... സെക്യൂരിറ്റി ചെക്ക് ൽ കാർ നിർത്തി.
സെക്യൂരിറ്റി: സർ, ഏതു ഫ്ലാറ്റ്?
സിദ്ധു: 19 ബി, ഫിലിം സ്റ്റാർ അനാമിക മേനോൻ.
സ്നേഹ ഉടനെ അവൻ്റെ മുഖത്തേക്ക് നോക്കി.
സെക്യൂരിറ്റി: സർ, ഒരു മിനിറ്റ്.
സിദ്ധു: ഓക്കേ.
സെക്യൂരിറ്റി അയാളുടെ ക്യാബിൻ ലേക്ക് പോയി, അത് അവരുടെ അനുവാദം ചോദിക്കാൻ ആണ്
💬 Comments
View all comments